ആര്‍ബിഐ വായ്പാനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. വായ്പാ നിരക്കുകളില്‍ മാറ്റമില്ല, റിപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമായും തുടരും. നയപ്രഖ്യാപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിപണികളില്‍ ഇടിവ് രേഖപ്പെടുത്തി. നോട്ട് അസാധുവാക്കലിന് ശേഷമുള്ള ആദ്യത്തെ വായ്പാ നയമാണ് ഇന്ന് പ്രഖ്യാപിച്ചത്. 

Last Updated : Dec 7, 2016, 04:02 PM IST
ആര്‍ബിഐ വായ്പാനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

മുംബൈ: റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. വായ്പാ നിരക്കുകളില്‍ മാറ്റമില്ല, റിപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമായും തുടരും. നയപ്രഖ്യാപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിപണികളില്‍ ഇടിവ് രേഖപ്പെടുത്തി. നോട്ട് അസാധുവാക്കലിന് ശേഷമുള്ള ആദ്യത്തെ വായ്പാ നയമാണ് ഇന്ന് പ്രഖ്യാപിച്ചത്. 

വാണിജ്യ ബാങ്കുകൾക്ക്​ റിസർവ്​ ബാങ്ക്​ നൽകുന്ന വായ്​പക്ക്​ ഈടാക്കുന്ന പലിശയാണ്​ റിപ്പോ നിരക്ക്​. റിപ്പോ നിരക്ക്​ കാൽ ശതമാനമെങ്കിലും കുറയ്​ക്കുമെന്നായിരുന്നു ​വിപണി പ്രതീക്ഷിച്ചിരുന്നത്​. നോട്ട്​ ലഭ്യത കുറഞ്ഞത്​ വളർച്ചാ നിരക്കിനെ ബാധിക്കുമെന്നതിനാൽ നിരക്കുകൾ കുറച്ച്​ പണ ലഭ്യത ഉറപ്പുവരു​ത്തുമെന്നായിരുന്നു വിപണയുടെ പ്രതീക്ഷ.

ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി സ്ഥാനമേറ്റ ശേഷമുള്ള രണ്ടാമത്തെ നയപ്രഖ്യാപനമാണിത്. അതേസമയം  2016-17 സാമ്പത്തിക വർഷത്തിലെ മതിപ്പ്​ ജി.ഡി.പി വളർച്ചാ നിരക്ക്​ 7.1 ശതമാനമായി പുനർനിർണയിച്ചു. വളർച്ചാ നിരക്ക്​ അര ശതമാനമാണ്​ കുറച്ചത്​. നേരത്തെ 7.6 ശതമാനം വളർച്ച നേടുമെന്നായിരുന്നു കണക്കുകൂട്ടൽ​. 

Trending News