കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍നിന്ന് നാല് നേതാക്കള്‍

സംഘടനയുടെ ദേശീയ അധ്യക്ഷനായി നിയോഗിക്കപ്പെട്ട ശേഷം രാഹുൽ ഗാന്ധി ആദ്യമായി രൂപം നൽകുന്ന പ്രവർത്തക സമിതിയാണിത്.   

Last Updated : Jul 18, 2018, 09:41 AM IST
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍നിന്ന് നാല് നേതാക്കള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍നിന്ന് നാല് നേതാക്കള്‍.  എ.കെ. ആന്‍റണി, ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍ എന്നിവരാണ് കേരളത്തില്‍ നിന്നുളള അംഗങ്ങള്‍. പി.സി. ചാക്കോ സ്ഥിരം ക്ഷണിതാവാകും. 

പ്രവര്‍ത്തക സമിതിയില്‍ മൊത്തം 23 അംഗങ്ങളാണുളളത്. അതില്‍ 18 പേര്‍ സ്ഥിരം ക്ഷണിതാക്കള്‍ ആയിരിക്കും. കൂടാതെ 10 പ്രത്യേക ക്ഷണിതാക്കളും. വിവിധ സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയുള്ളവരെയാണ് സ്ഥിരം ക്ഷണിതാക്കളെന്ന നിലയിൽ സമിതിയിൽ ഉൾപ്പെടുത്തിയത്. 

കര്‍ണാടകത്തില്‍ നിന്നും സിദ്ദരാമയ്യയും പട്ടികയിലുണ്ട്. സി.പി.ജോഷി, ജനാര്‍ദ്ദനന്‍ ദ്വിവേദി എന്നിവരെ ഒഴിവാക്കി. യുവാക്കള്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും തുല്യ പരിഗണന നല്‍കിയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചത്. സംഘടനയുടെ ദേശീയ അധ്യക്ഷനായി നിയോഗിക്കപ്പെട്ട ശേഷം രാഹുൽ ഗാന്ധി ആദ്യമായി രൂപം നൽകുന്ന പ്രവർത്തക സമിതിയാണിത്. ജൂലൈ 22 നാകും പ്രവർത്തക സമിതിയുടെ യോഗം.

Trending News