36 വര്‍ഷങ്ങള്‍ക്കുശേഷം പിറന്ന മണ്ണില്‍ കാല്‍ കുത്തി ഗജാനന്ദ് ശര്‍മ

കഴിഞ്ഞ 36 വര്‍ഷമായി ജയ്പൂര്‍ സ്വദേശിയായ ഗജാനന്ദ് ശര്‍മയെപ്പറ്റി ആര്‍ക്കും ഒരു വിവരവുമില്ലായിരുന്നു. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ അവിചാരിതമായാണ് വര്‍ഷാരംഭത്തില്‍ കാര്യങ്ങള്‍ തിരിഞ്ഞു മറിഞ്ഞത്.

Last Updated : Aug 13, 2018, 06:23 PM IST
36 വര്‍ഷങ്ങള്‍ക്കുശേഷം പിറന്ന മണ്ണില്‍ കാല്‍ കുത്തി ഗജാനന്ദ് ശര്‍മ

ഇസ്ലാമാബാദ്: കഴിഞ്ഞ 36 വര്‍ഷമായി ജയ്പൂര്‍ സ്വദേശിയായ ഗജാനന്ദ് ശര്‍മയെപ്പറ്റി ആര്‍ക്കും ഒരു വിവരവുമില്ലായിരുന്നു. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ അവിചാരിതമായാണ് വര്‍ഷാരംഭത്തില്‍ കാര്യങ്ങള്‍ തിരിഞ്ഞു മറിഞ്ഞത്.

36 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെട്ടെന്നൊരു ദിവസം ഇയാള്‍ ജയ്പൂരില്‍ നിന്നും അപ്രത്യക്ഷനാവുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തി. എന്നാല്‍ ഒരു തുമ്പും കിട്ടിയില്ല. എന്നാല്‍ 2018ന്‍റെ ആരംഭത്തിലാണ് ഇദ്ദേഹം പാക്കിസ്ഥാനിലെ ലാഹോര്‍ ജയിലില്‍ തടവില്‍ കഴിയുന്നതായി വീട്ടുകാര്‍ക്ക് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് സര്‍ക്കാര്‍ തലത്തില്‍ നടന്ന അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനും ശേഷം ഇന്ന് അദ്ദേഹം ഭാരതമണ്ണില്‍ കാല്‍കുത്തി. 

ജീവിതത്തിന്‍റെ നല്ലകാലം മുഴുവന്‍ അയാള്‍ രാജ്യത്തെ ജയിലില്‍ കഴിഞ്ഞ ഗജാനന്ദ് ശര്‍മ, മരിക്കും മുന്‍പ് സ്വന്തം ഭര്‍ത്താവിനെ ഒരുനോക്ക് കാണുക എന്ന സ്വന്തം ഭാര്യയുടെ അന്തിമാഭിലാക്ഷം നിറവേറ്റാനെന്നപോലെ സ്വന്തം ഭവനത്തില്‍ എത്തിച്ചേര്‍ന്നു. 

സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍ 30 ഇ​ന്ത്യ​ന്‍ ത​ട​വു​കാ​രെയാണ് ഇന്ന് മോ​ചി​പ്പി​ച്ചത്. ഈ തടവുകാരില്‍ ഒരാളാണ് 36 വര്‍ഷ൦ പാക്കിസ്ഥാനില്‍ ജയിലില്‍ കഴിഞ്ഞ ഗജാനന്ദ് ശര്‍മ. 

പാ​ക്കി​സ്ഥാ​ന്‍റെ ന​യം അ​നു​സ​രി​ച്ചാ​ണ് ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ന്ന​തെ​ന്നും മ​നു​ഷ്യ​ത്വ​പ​ര​മാ​യ ഇ​ത്ത​രം ന​ട​പ​ടി​ക​ളെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ന്നി​ല്ലെ​ന്നും പാ​ക്കി​സ്ഥാ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ലം അ​റി​യി​ച്ചു. ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്തു​നി​ന്നും സ​മാ​ന​മാ​യ ന​ട​പടി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നതായും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം കൂട്ടിച്ചേര്‍ത്തു.

27 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഉ​ള്‍​പ്പെ​ടെ 30 പേ​രെ​യാ​ണ് ഇ​ന്ന് പാ​ക്കി​സ്ഥാ​ന്‍ മോ​ചി​പ്പി​ച്ചത്. ജ​നു​വ​രി​യി​ലും പാ​ക്കി​സ്ഥാ​ന്‍ ഇ​ന്ത്യ​ന്‍ ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ചി​രു​ന്നു. 

 

 

Trending News