നോയ്ഡയില്‍ ഓടുന്ന വാഹനത്തില്‍ വച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

ഡല്‍ഹി സംഭവത്തിന്‌ സമാനമായി കഴിഞ്ഞ ദിവസം നോയ്ഡയില്‍ വീണ്ടും മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരസംഭവം. മൂന്നു പേരടങ്ങുന്ന സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Last Updated : Sep 23, 2017, 04:05 PM IST
നോയ്ഡയില്‍ ഓടുന്ന വാഹനത്തില്‍ വച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

നോയ്ഡ: ഡല്‍ഹി സംഭവത്തിന്‌ സമാനമായി കഴിഞ്ഞ ദിവസം നോയ്ഡയില്‍ വീണ്ടും മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരസംഭവം. മൂന്നു പേരടങ്ങുന്ന സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നോയിഡ ഗോള്‍ഫ് കോഴ്സ് മെട്രോ സ്റ്റേഷനില്‍ നിന്നുമാണ് യുവതിയെ മൂന്നുപേരടങ്ങുന്ന സംഘം ബലം പ്രയോഗിച്ച്‌ കാറില്‍ തട്ടിക്കൊണ്ടുപോയത്. ഈ വാഹനത്തിനുള്ളില്‍ വച്ചാണ് സംഘം യുവതിയെ ബലാത്സംഗം ചെയ്തത് എന്ന് പോലീസ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന്‍ ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

Trending News