സ്വര്‍ണ്ണ വില കുതിക്കുന്നു

ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. 

Last Updated : Oct 19, 2018, 04:07 PM IST
സ്വര്‍ണ്ണ വില കുതിക്കുന്നു

മുംബൈ: ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. 

എന്നാല്‍ ഉത്സവകാലമെത്തിയതോടെ സ്വര്‍ണ്ണത്തോടൊപ്പം സ്വര്‍ണ്ണവിലയ്ക്കും തിളക്കമേറുകയാണ്.

കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസത്തിന്‍റെ തുടക്കത്തിൽ സ്വർണ വിലയിൽ കാര്യമായ മാറ്റം രേഖപ്പെടുത്തിയിരുന്നില്ലെങ്കിലും ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ആണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.

കേരളത്തില്‍ ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണ്ണം 29,500ലെത്തി നില്‍ക്കുന്നു. അതേസമയം, മുംബൈയില്‍ സ്വര്‍ണ്ണവില 31,200 രൂപയാണ്. 

 

 

Trending News