സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ്

ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. 

Last Updated : Oct 13, 2017, 04:56 PM IST
സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ്

മുംബൈ: ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. 

എന്നാല്‍ രാജ്യത്തെ സ്വര്‍ണ്ണവിലയില്‍ ഇന്ന് നേരിയ കുറവ് ഉണ്ട്. ഇന്ന് സ്വർണ വിലയില്‍ പവന് 100 രൂപയോളം കുറവുണ്ട്.   

ആഗോള വിപണിയിലെ വിലവര്‍ധനയാണ് രാജ്യത്തെ സ്വര്‍ണവിപണിയിലും പ്രതിഫലിക്കുന്നത്. സ്വര്‍ണ്ണത്തിന്‍റെ കാര്യമെടുത്താല്‍ ആവശ്യത്തിന്‍റെ ഭൂരിഭാഗവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇറക്കുമതി ചുങ്കത്തിന് പുറമെ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടവും ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കാറുണ്ട്.

എന്നാല്‍ ഇന്ന് വെള്ളിവിലയിലും മാറ്റമില്ല. വെള്ളിവില കിലോഗ്രാമിന് 43,000 തന്നെ തുടരുന്നു.   കഴിഞ്ഞ ദിവസം ഇത് 41,900 രൂപയായിരുന്നു. 

പ്രധാനപ്പെട്ട സ്ഥലങ്ങളിലെ സ്വര്‍ണ്ണ വില 

സ്ഥലം 22 ക്യാരറ്റ്/10 ഗ്രാം 24 ക്യാരറ്റ്/10 ഗ്രാം
ന്യൂഡല്‍ഹി  28,760 31,374
മുംബൈ 29,280 31,941
കൊല്‍ക്കത്ത 29,420 32,094
ബാംഗ്ലൂര്‍ 27,810 30,338
ചെന്നൈ 28,380 30,960
കേരള 27,810 30,338

 

 

 

 

Trending News