സ്വര്‍ണ്ണ വിലയില്‍ വര്‍ദ്ധന

ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. 

Last Updated : Nov 8, 2017, 01:19 PM IST
സ്വര്‍ണ്ണ വിലയില്‍ വര്‍ദ്ധന

മുംബൈ: ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. 

എന്നാല്‍ രാജ്യത്തെ സ്വര്‍ണ്ണവിലയില്‍ ഇന്ന് പവന് 60 രൂപയോളം കൂടിയിട്ടുണ്ട്.

ആഗോള വിപണിയിലെ വിലവര്‍ധനയാണ് രാജ്യത്തെ സ്വര്‍ണവിപണിയിലും പ്രതിഫലിക്കുന്നത്. സ്വര്‍ണ്ണത്തിന്‍റെ കാര്യമെടുത്താല്‍ ആവശ്യത്തിന്‍റെ ഭൂരിഭാഗവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇറക്കുമതി ചുങ്കത്തിന് പുറമെ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടവും ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കാറുണ്ട്.

എന്നാല്‍ വെള്ളിവില കിലോഗ്രാമിന് 50  രൂപ കുറഞ്ഞ്,  42,800 ല്‍ വ്യാപാരം തുടരുന്നു.   

പ്രധാനപ്പെട്ട സ്ഥലങ്ങളിലെ സ്വര്‍ണ്ണ വില 

സ്ഥലം 22 ക്യാരറ്റ്/10 ഗ്രാം  24 ക്യാരറ്റ്/10 ഗ്രാം
ചെന്നൈ 28,100 30,654
മുംബൈ 28,920 31,549
ന്യൂഡല്‍ഹി 28,400 30,981
കൊല്‍ക്കത്ത 28,990 31,625
ബാംഗ്ലൂര്‍ 27,450 29,945
കേരള 27,550 30,054

 

Trending News