പശ്ചിമബംഗാള്‍: വിജയക്കൊടി പാറിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ്

പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മികച്ച നേട്ടം. വോട്ടെണ്ണല്‍ സംബന്ധിച്ച് ഒടുവില്‍ ലഭിച്ച സൂചന അനുസരിച്ച് 2467 സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് കരസ്ഥമാക്കി. 

Updated: May 17, 2018, 06:53 PM IST
പശ്ചിമബംഗാള്‍: വിജയക്കൊടി പാറിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മികച്ച നേട്ടം. വോട്ടെണ്ണല്‍ സംബന്ധിച്ച് ഒടുവില്‍ ലഭിച്ച സൂചന അനുസരിച്ച് 2467 സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് കരസ്ഥമാക്കി. 

ബിജെപി 386 സീറ്റും സിപിഎം 94 സീറ്റും സ്വന്തമാക്കിയതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സി.പി.എം 163 സീറ്റില്‍ മുന്നിട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസ് 33 സീറ്റില്‍ വിജയിച്ചപ്പോള്‍ 55 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. 

അതേസമയം വളരെയധികം സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ചതായാണ് റിപ്പോര്‍ട്ട്. 158 സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ 163 സീറ്റില്‍ സ്വതന്ത്രര്‍ മുന്നിട്ട് നില്‍ക്കുകയാണ്. പലയിടത്തും ബി.ജെ.പി-സി.പി.എം കൂട്ടുകെട്ടാണ് സ്വതന്ത്രരുടെ വിജയത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.