ഗോരഖ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണലില്‍ കൃത്രിമം നടക്കുന്നതായി സമാജ്‌വാദി പാര്‍ട്ടി

ഉത്തര്‍പ്രദേശില്‍ നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷി തിരിച്ചടി നേരിടുകയാണ്. അതേസമയം രണ്ടു സീറ്റിലും ലീഡ് ചെയ്യുന്ന സമാജ് വാദി പാര്‍ട്ടി ഗോരഖ്പൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണലില്‍ കൃത്രിമം നടക്കുന്നതായി ആരോപിച്ച് ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നല്‍കി. 

Updated: Mar 14, 2018, 01:43 PM IST
ഗോരഖ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണലില്‍ കൃത്രിമം നടക്കുന്നതായി സമാജ്‌വാദി പാര്‍ട്ടി

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷി തിരിച്ചടി നേരിടുകയാണ്. അതേസമയം രണ്ടു സീറ്റിലും ലീഡ് ചെയ്യുന്ന സമാജ് വാദി പാര്‍ട്ടി ഗോരഖ്പൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണലില്‍ കൃത്രിമം നടക്കുന്നതായി ആരോപിച്ച് ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നല്‍കി. 

ബി.ജെ.പി. സ്ഥാനാർഥി രണ്ടാം സ്ഥാനത്തെത്തിയതുമുതല്‍ വോട്ടെണ്ണല്‍  സംബന്ധിച്ച വിവരം നൽകുന്നത് ജില്ലാ വരണാധികാരി നിര്‍ത്തി വച്ചതായി പാര്‍ട്ടിയുടെ പരാതിപ്പെട്ടു. വോട്ടെണ്ണല്‍ 9 റൗണ്ടില്‍ എത്തുമ്പോഴും മുന്‍ റൗണ്ടിലെ ഭൂരിപക്ഷമാണ് അറിയിക്കുന്നത് എന്നായിരുന്നു പാര്‍ട്ടിയുടെ പരാതി. 

എസ്.പി. നേതാവ് നരേഷ് ഉത്തം പട്ടേൽ സംസ്ഥാന ചീഫ് ഇലക്ഷൻ ഓഫീസിലേയ്ക്കും ഇതുസംബന്ധിച്ച്  കത്തയച്ചിട്ടുണ്ട്. ബിജെപി സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ഭരണകൂടം ശ്രമിക്കുകയാണെന്നും പരാതിയിൽ പറയുന്നു.