ഗോരഖ്പൂർ ദുരന്തം: ഒരാൾ കൂടി കീഴടങ്ങി

ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും ഡോക്ടർമാരുടെ ശ്രദ്ധക്കുറവും മൂലം ബി.ആർ.ഡി മെഡിക്കൽ കോളേജിൽ ആയിരത്തിലധികം കുട്ടികൾ മരിച്ച സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഒരാൾ കൂടി കീഴടങ്ങി. ആശുപത്രിയിലെ ചീഫ് ഫാർമസിസ്റ്റ് ഗജനൻ ജെയ്സ്വാളാണ് കോടതിയിൽ കീഴടങ്ങിയത്. ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 

Updated: Sep 13, 2017, 07:06 PM IST
ഗോരഖ്പൂർ ദുരന്തം: ഒരാൾ കൂടി കീഴടങ്ങി

ലഖ്നൗ: ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും ഡോക്ടർമാരുടെ ശ്രദ്ധക്കുറവും മൂലം ബി.ആർ.ഡി മെഡിക്കൽ കോളേജിൽ ആയിരത്തിലധികം കുട്ടികൾ മരിച്ച സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഒരാൾ കൂടി കീഴടങ്ങി. ആശുപത്രിയിലെ ചീഫ് ഫാർമസിസ്റ്റ് ഗജനൻ ജെയ്സ്വാളാണ് കോടതിയിൽ കീഴടങ്ങിയത്. ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 

സംഭവത്തിൽ ഒൻപത് പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ രണ്ട് പേർ ഇപ്പോഴും ഒളിവിലാണ്. ആശുപത്രിയിൽ ഓക്സിജൻ വിതരണത്തിന്റെ ചുമതലയുണ്ടായിരുന്ന ഉദയ് പ്രതാപ് സിങ്, മനീഷ് ഭണ്ഠാരി എന്നിവരാണ് ഇനിയും പിടിയിലാകാനുള്ളത്. 

അതേസമയം സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ ഒഴിവുകൾ അടിയന്തരമായി നികത്തുമെന്ന് ഉത്തർപ്രദേശ് ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ് അറിയിച്ചു. ഡോക്ടർമാരുടെ 7,328 തസ്തികകളാണ് നിലവിൽ ഒഴിഞ്ഞുകിടക്കുന്നത്. ഇതിൽ 2000 തസ്തികകൾ ഉടനെ നികത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.