ജി.എസ്.ടി നിരക്ക് ഏകീകരിച്ചു; ഹോട്ടല്‍ ഭക്ഷണത്തിന് വില കുറയും

ഹോട്ടലുകളിലെ ജി.സി.ടി നിരക്ക് ഏകീകരിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള എല്ലാ ഹോട്ടലുകളിലും ഒറ്റ നികുതി സ്ലാബില്‍ പെടുത്താന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി. ഇതോടെ ഹോട്ടല്‍ ഭക്ഷണത്തിന് ചെലവ് കുറയും. 

Updated: Nov 10, 2017, 07:50 PM IST
ജി.എസ്.ടി നിരക്ക് ഏകീകരിച്ചു; ഹോട്ടല്‍ ഭക്ഷണത്തിന് വില കുറയും

ഗുവാഹത്തി: ഹോട്ടലുകളിലെ ജി.സി.ടി നിരക്ക് ഏകീകരിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള എല്ലാ ഹോട്ടലുകളിലും ഒറ്റ നികുതി സ്ലാബില്‍ പെടുത്താന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി. ഇതോടെ ഹോട്ടല്‍ ഭക്ഷണത്തിന് ചെലവ് കുറയും. 

നിരക്ക് ഏകീകരിക്കുന്നതോടെ എസി, നോണ്‍ എസി ഹോട്ടലുകളിലെ ജി.എസ്.ടി അഞ്ചു ശതമാനമാകും. നിലവില്‍ എസി ഹോട്ടലുകള്‍ക്ക് 18 ശതമാനവും നോണ്‍ എസി ഹോട്ടലുകള്‍ക്ക് 12 ശതമാനവുമാണ് ജി.എസ്.ടി നല്‍കേണ്ടിയിരുന്നത്. ഇത് ഏകീകരിച്ച് അഞ്ചു ശതമാനമാക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റലി യോഗത്തില്‍ വ്യക്തമാക്കി. 

അതേസമയം ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് നിലവിലെ നികുതി നിരക്ക് തുടരും. ചരക്ക് സേവന നികുതിയിലെ ഉയര്‍ന്ന നിരക്കായ 28 ശതമാനം 50 ഇനങ്ങള്‍ക്കായി പരിമിതപ്പെടുത്താന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു. നിലവില്‍ 28 ശതമാനം നികുതിയുള്ള ഉത്പന്നങ്ങളെ 18 ശതമാനം നികുതി സ്ലാബിലേക്ക് മാറ്റും. സാധാരണക്കാര്‍ക്ക് ആശ്വാസമേകുന്ന തീരുമാനമാണ് ഇതെന്നാണ് വിലയിരുത്തല്‍.