ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബറില്‍

ഗുജറാത്ത് നിയമസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടം ഡിസംബര്‍ 9നും രണ്ടാം ഘട്ടം ഡിസംബര്‍ 14നും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.കെ.ജോതി അറിയിച്ചു. വോട്ടെണ്ണല്‍ 18ന് നടക്കും.

Last Updated : Oct 25, 2017, 01:43 PM IST
ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബറില്‍

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടം ഡിസംബര്‍ 9നും രണ്ടാം ഘട്ടം ഡിസംബര്‍ 14നും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.കെ.ജോതി അറിയിച്ചു. വോട്ടെണ്ണല്‍ 18ന് നടക്കും.

ഡിസംബര്‍ 18-ന് മുമ്പ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് കമ്മിഷന്‍ ഹിമാചലിലെ പോളിങ് തീയതി പ്രഖ്യാപിച്ച സമയത്ത് അറിയിച്ചിരുന്നു. രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഒന്നിച്ച് ഡിസംബര്‍ 18ന് നടക്കും. നിലവിലെ നിയമസഭയ്ക്ക് അടുത്തവര്‍ഷം ജനുവരി 22 വരെ കാലാവധിയുണ്ട്. എന്നാല്‍ ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് തീയതിക്കൊപ്പം ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

 

 

Trending News