ഹിമാചല്‍ പ്രദേശില്‍ ഇന്ന് വോട്ടെടുപ്പ്

ഹിമാചല്‍ പ്രദേശില്‍ ഇന്ന് വോട്ടെടുപ്പ്. 68 സീറ്റിലേക്കാണ് മത്സരം. ഭരണകക്ഷിയായ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം. 338 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്.

Updated: Nov 9, 2017, 08:38 AM IST
 ഹിമാചല്‍ പ്രദേശില്‍ ഇന്ന് വോട്ടെടുപ്പ്

ഷിംല: ഹിമാചല്‍ പ്രദേശില്‍ ഇന്ന് വോട്ടെടുപ്പ്. 68 സീറ്റിലേക്കാണ് മത്സരം. ഭരണകക്ഷിയായ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം. 338 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്.

സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഒരു സര്‍ക്കാരിനും ഭരണത്തുടര്‍ച്ച കിട്ടിയിട്ടില്ല.  സിപിഎം 13 സീറ്റില്‍ മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസിനേയും ബിജെപിയേയും വിഭാഗീയ പ്രശ്‍നങ്ങള്‍ അലട്ടുന്നുണ്ട്. രാവിലെ എട്ട് മണി മുതലാണ് വോട്ടെടുപ്പ്. ഇത് കോണ്‍ഗ്രസിനാകും കൂടുതല്‍  ദോഷം ചെയ്യുകയെന്നാണ് വിലയിരുത്തല്‍. മൊത്തം 50,25,541 വോട്ടര്‍മാരില്‍ 24,57,032 പേര്‍ സ്ത്രീകളാണ്. വോട്ടെടുപ്പിനായി 7,525 ബൂത്ത് ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 18നാണ് ഫലപ്രഖ്യാപനം.  ഫലം അറിയാന്‍ 40 ദിവസം കാത്തിരിക്കണം.