അഴിമതി ആരോപണം: യോഗിയുടെ യുവവാഹിനിയില്‍ കൂട്ടരാജി

ഉത്തര്‍പ്രദേശ്  മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ നേതൃത്വം നല്‍കുന്ന ഹിന്ദു യുവവാഹിനി സംഘടനയില്‍ പ്രവര്‍ത്തകരുടെ കൂട്ടരാജി. ഹിന്ദു യുവവാഹിനി ഓര്‍​ഗനൈസിങ്​ സെക്രട്ടറി പി.കെ. മാള്‍ സംഘടനയുടെ മഹാനഗര്‍ യൂണിറ്റ്​ പിരിച്ച്‌​ വിട്ടതിനെ തുടര്‍ന്നാണ്​ സംഭവം .2500 പ്രവര്‍ത്തകര്‍ രാജി വച്ച് ഇറങ്ങിപ്പോയി.

Last Updated : Dec 9, 2017, 05:52 PM IST
അഴിമതി ആരോപണം: യോഗിയുടെ യുവവാഹിനിയില്‍ കൂട്ടരാജി

ലഖ്‌നൌ: ഉത്തര്‍പ്രദേശ്  മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ നേതൃത്വം നല്‍കുന്ന ഹിന്ദു യുവവാഹിനി സംഘടനയില്‍ പ്രവര്‍ത്തകരുടെ കൂട്ടരാജി. ഹിന്ദു യുവവാഹിനി ഓര്‍​ഗനൈസിങ്​ സെക്രട്ടറി പി.കെ. മാള്‍ സംഘടനയുടെ മഹാനഗര്‍ യൂണിറ്റ്​ പിരിച്ച്‌​ വിട്ടതിനെ തുടര്‍ന്നാണ്​ സംഭവം .2500 പ്രവര്‍ത്തകര്‍ രാജി വച്ച് ഇറങ്ങിപ്പോയി.

സംഘടനയുടെ സംസ്ഥാന സെക്രട്ടറി പങ്കജ്​ സിങ്​ വന്‍ അഴിമതിയാണ്​ നടത്തുന്നതെന്ന്​ യൂണിറ്റ്​ സെക്രട്ടറി ആകാശ്​ സിങ്​, വൈസ്​ പ്രസിഡന്‍റ്​ രാംകൃഷ്​ണ ദ്വിവേദി എന്നിവര്‍ ആരോപിച്ചു.

അംഗങ്ങള്‍ സംഘടനയെ ഉപയോഗിച്ച്‌​ അനധികൃതമായി പണം സമ്പാദിച്ചെന്ന്​ ആരോപിച്ചാണ് മഹാനഗര്‍ യൂണിറ്റ്​ ​പിരിച്ച്‌​ വിട്ടത്​. ഉന്നത നേതാക്കളാണ്​ അഴിമതി നടത്തുന്നതെന്നാണ് അംഗങ്ങളുടെ ആരോപണം.

ഇ ടെന്‍ഡറിങ്​​ നടപടികളില്ലാതെ ബി.ജെ.പി സര്‍ക്കാറില്‍ നിന്ന്​ പങ്കജ്​ സിങ്​ അനധികൃതമായി കരാറുകള്‍ സമ്പാദിക്കുന്നുവെന്നാണ്​ പ്രധാന ആരോപണം. ഇതുസംബന്ധിച്ച്‌​ മുഖ്യമന്ത്രി അന്വേഷണത്തിന്​ ഉത്തരവിടണമെന്നും ആവശ്യമുണ്ട്. ഈ ആരോപണങ്ങളെല്ലാം സെക്രട്ടറി പങ്കജ്​ സിങ്​ നിഷേധിച്ചു.

Trending News