സഹസ്രങ്ങളായി ഹിന്ദുക്കൾ കഷ്ടത അനുഭവിക്കുകയാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്

ചിക്കാഗോയില്‍ ചേര്‍ന്ന രണ്ടാം ലോക ഹിന്ദു കോണ്‍ഗ്രസിലാണ് ഇക്കാര്യം അദ്ദേഹം ചൂണ്ടിക്കാണിച്ചത്. 

Last Updated : Sep 9, 2018, 05:58 AM IST
സഹസ്രങ്ങളായി ഹിന്ദുക്കൾ കഷ്ടത അനുഭവിക്കുകയാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്

ചിക്കാഗോ: ആയിരം കൊല്ലങ്ങളായി ഹിന്ദുക്കൾ കഷ്ടത അനുഭവിക്കുകയാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. പ്രശ്നങ്ങളെ നേരിടാന്‍ ഹിന്ദുക്കള്‍ സ്വയം സംഘടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചിക്കാഗോയില്‍ ചേര്‍ന്ന രണ്ടാം ലോക ഹിന്ദു കോണ്‍ഗ്രസിലാണ് ഇക്കാര്യം അദ്ദേഹം ചൂണ്ടിക്കാണിച്ചത്. 

'കാട്ടില്‍ സിംഹം തനിച്ചാണെങ്കിൽ ഒരു കൂട്ടം കാട്ടുനായ്ക്കൾക്ക് വേഗത്തില്‍ സിംഹത്തെ ആക്രമിച്ച് കീഴ്പ്പെടുത്താനാകും. സംയുക്തമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ് ഹിന്ദു സമൂഹം വിജയിക്കുക. അഹംബോധത്തെ നിയന്ത്രിച്ച് ഏകപക്ഷീയതയെ അംഗീകരിക്കാന്‍ പഠിച്ചാല്‍ മാത്രമേ അത് സാധ്യമാകൂ'- അദ്ദേഹം വ്യക്തമാക്കി. 

മഹാഭാരത യുദ്ധകാലത്ത് പാണ്ഡവ പക്ഷത്തെ പ്രതിനിധീരിച്ച ഭഗവാൻ ശ്രീ കൃഷ്ണനും കൗരവ പക്ഷത്തെ യുധിഷ്ഠിരനും ഒരിക്കലും പരസ്പര വിരുദ്ധരായിരുന്നില്ലെന്നും മോഹൻ ഭഗവത് സൂചിപ്പിച്ചു.

Trending News