ഐഎസ്‌ഐക്കു വിവരങ്ങള്‍ ചോര്‍ത്തിയ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐക്കു വേണ്ടി ഇന്ത്യയുടെ സുപ്രധാന രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. 

Updated: Feb 9, 2018, 12:10 PM IST
ഐഎസ്‌ഐക്കു വിവരങ്ങള്‍ ചോര്‍ത്തിയ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐക്കു വേണ്ടി ഇന്ത്യയുടെ സുപ്രധാന രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. 

ഫേസ്ബുക്കില്‍ പരിചയപ്പെട്ട സ്ത്രീയ്ക്കാണ് വ്യോമസേനാ ആസ്ഥാനത്ത് ജോലിചെയ്യുന്ന ഗ്രൂപ് ക്യാപ്റ്റന്‍ അരുണ്‍ മാര്‍വ വിവരങ്ങളും രഹസ്യ രേഖകളും ചോര്‍ത്തി നല്‍കിയത്.

ഐഎസ്‌ഐ ചാരന്‍മാര്‍ സ്ത്രീയാണെന്ന വ്യാജേന ഫേസ്ബുക്കിലൂടെ ഇയാളുമായി ബന്ധപ്പെടുകയും ഏതാനും മാസങ്ങള്‍ ബന്ധം തുടര്‍ന്ന ഇവര്‍ ഉദ്യോഗസ്ഥന്‍റെ വിശ്വാസം പിടിച്ചുപറ്റുകയും രഹസ്യ വിവരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. ആസൂത്രിതമായി ഇയാളെ കെണിയില്‍പ്പെടുത്തുകയും ഭീഷണിയിലൂടെ വിവരങ്ങള്‍ ചോര്‍ത്തുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്‌.

രഹസ്യ ഫയലുകള്‍ കൈകാര്യംചെയ്യാന്‍ അധികാരമുണ്ടായിരുന്ന അരുണ്‍ മാര്‍വ
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് സുപ്രധാന രേഖകളുടെ ചിത്രങ്ങളെടുത്ത് വാട്സ്ആപ്പ് വഴി അയച്ചു കൊടുക്കുകയായിരുന്നു. സൈബര്‍ രംഗത്തെയും ശൂന്യാകാശ രംഗത്തെയും വിവരങ്ങളും വ്യോമസേനയുടെ പ്രത്യേക പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങളും ഇയാള്‍ ഐഎസ്‌ഐക്ക് കൈമാറിയവയില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയുടെ രഹസ്യ സൈനികവിവരങ്ങള്‍ വന്‍തോതില്‍ ചോര്‍ത്തപ്പെട്ടതായി കണ്ടെത്തിയ വ്യോമസേന ആഭ്യന്തരമായ അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ്‌ അരുണ്‍ മാര്‍വയുടെ പങ്ക് തിരിച്ചറിഞ്ഞത്.

ഇയാളെ പത്തു ദിവസമായി വ്യോമസേന ചോദ്യംചെയ്തു വരികയായിരുന്നു. 
കേസ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അഞ്ച് ദിവസത്തേക്ക് പോലീസ്  കസ്റ്റഡിയില്‍ വിട്ടു. ഇത്തരമൊരു സംഭവത്തെക്കുറിച്ച് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ഉദ്യോഗസ്ഥന്‍റെ പേരോ മറ്റു വിശദാംശങ്ങളോ വ്യക്തമായിരുന്നില്ല.

 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close