ആര്‍.എസ്.എസില്‍ എത്ര സ്ത്രീകളുണ്ട്? ബി.ജെ.പിയുടെ സ്ത്രീവിരുദ്ധ സമീപനത്തിനെതിരെ രാഹുല്‍ ഗാന്ധി

ബി.ജെ.പിയിലും ആര്‍.എസ്.എസിലും നിലനില്‍ക്കുന്ന സ്ത്രീവിവേചനത്തെ തുറന്നു കാട്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസില്‍ എത്ര സ്ത്രീകളുണ്ടെന്ന ചോദ്യം ഉന്നയിച്ചാണ് രാഹുല്‍ ഗാന്ധി ആക്ഷേപം ഉയര്‍ത്തിയത്... 

Updated: Oct 10, 2017, 03:31 PM IST
ആര്‍.എസ്.എസില്‍ എത്ര സ്ത്രീകളുണ്ട്? ബി.ജെ.പിയുടെ സ്ത്രീവിരുദ്ധ സമീപനത്തിനെതിരെ രാഹുല്‍ ഗാന്ധി
Pic Courtesy: Twitter/@ANI

ന്യൂഡല്‍ഹി: ബി.ജെ.പിയിലും ആര്‍.എസ്.എസിലും നിലനില്‍ക്കുന്ന സ്ത്രീവിവേചനത്തെ തുറന്നു കാട്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസില്‍ എത്ര സ്ത്രീകളുണ്ടെന്ന ചോദ്യം ഉന്നയിച്ചാണ് രാഹുല്‍ ഗാന്ധി ആക്ഷേപം ഉയര്‍ത്തിയത്. 

ബി.ജെപിയുടെ പോഷകസംഘടനയായ ആര്‍.എസ്.എസിന്‍റെ ശാഖയില്‍ എപ്പോഴെങ്കിലും സ്ത്രീകളെ കണ്ടിട്ടുണ്ടോ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ആര്‍.എസ്.എസിന്‍റെ യൂണിഫോമായ കാക്കി ട്രൗസറിട്ട് സ്ത്രീകളെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിരീക്ഷണം. 

ഗുജറാത്തിലെ അകോട്ടയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായുള്ള ആദ്യഘട്ട യാത്രയിലാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍. സ്ത്രീകള്‍ നിശബ്ദരായിരിക്കണമെന്ന സമീപനമാണ് ബി.ജെ.പിയ്ക്കുള്ളതെന്ന് രാഹുല്‍ ആരോപിച്ചു. 

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ നടപ്പിലാക്കുമെന്നും രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കി... 

 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close