താന്‍ പാവപ്പെട്ടവന്‍റെയും ചൂഷണം ചെയ്യപ്പെട്ടവന്‍റെയും ഒപ്പമാണ്, ജാതിയും മതവും തനിക്ക് ബാധകമല്ല: രാഹുല്‍ ഗാന്ധി

താനൊരു കോണ്‍ഗ്രസുകാരനാണെന്നും അതിനാല്‍ തന്നെ ജാതിയും മതവുമൊന്നും തനിക്ക് ബാധകമല്ലെന്നും പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് മുസ്ലിംങ്ങളുടെ പാര്‍ട്ടിയാണെന്ന ആരോപണത്തിന് മറുപടിയായാണ്‌ അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

Last Updated : Jul 17, 2018, 03:41 PM IST
താന്‍ പാവപ്പെട്ടവന്‍റെയും ചൂഷണം ചെയ്യപ്പെട്ടവന്‍റെയും ഒപ്പമാണ്, ജാതിയും മതവും തനിക്ക് ബാധകമല്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: താനൊരു കോണ്‍ഗ്രസുകാരനാണെന്നും അതിനാല്‍ തന്നെ ജാതിയും മതവുമൊന്നും തനിക്ക് ബാധകമല്ലെന്നും പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് മുസ്ലിംങ്ങളുടെ പാര്‍ട്ടിയാണെന്ന ആരോപണത്തിന് മറുപടിയായാണ്‌ അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

രാജ്യത്തെ പാവപ്പെട്ടവന്‍റെയും ചൂഷണം ചെയ്യപ്പെട്ടവന്‍റെയും പാര്‍ശ്വവത്കരിക്കപ്പെട്ടവന്‍റെയുമൊക്കെ ഒപ്പമാണ് ഞാനും കോണ്‍ഗ്രസും നിലകൊള്ളുന്നത്. വെറുപ്പും ഭയവും ഇല്ലാതാക്കുകയാണ് തന്‍റെ ജോലി. എല്ലാ മനുഷ്യരേയും താന്‍ സ്‌നേഹിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അതുകൂടാതെ താനൊരു കോണ്‍ഗ്രസുകാരനാണെന്നും അതിനാല്‍ തന്നെ ജാതിയും മതവുമൊന്നും പ്രശ്‌നമല്ലെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് മുസ്ലിങ്ങളുടെ പാര്‍ട്ടിയാണെന്ന് രാഹുല്‍ പറഞ്ഞതായി ഒരു ഉറുദു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ആയുധമാക്കുകയും ചെയ്തിരുന്നു. കൂടാതെ ഇക്കാര്യത്തില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്ന് പറഞ്ഞ മോദി, കോണ്‍ഗ്രസ് മുസ്ലിം പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടി മാത്രമാണോ അതോ സ്ത്രീകളുടേത് കൂടിയാണോ എന്ന് കൂടി അറിഞ്ഞാല്‍ കൊള്ളാമെന്നും പരിഹസിച്ചിരുന്നു. 

 

 

Trending News