ബിഎസ്എഫ് കസ്റ്റഡിയിലുള്ള കുട്ടിയെ കാണാന്‍ രക്ഷിതാക്കള്‍ക്ക് വിസ നല്‍കാമെന്ന് സുഷമ സ്വരാജ്

  

Updated: Dec 7, 2017, 02:59 PM IST
 ബിഎസ്എഫ് കസ്റ്റഡിയിലുള്ള കുട്ടിയെ കാണാന്‍ രക്ഷിതാക്കള്‍ക്ക് വിസ നല്‍കാമെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: പഞ്ചാബിലെ ഫരീദ് കോട്ടില്‍ ബിഎസ്എഫ് കസ്റ്റഡിയിലെടുത്ത പാക്‌ സ്വദേശിയെന്ന് സംശയിക്കുന്ന കുട്ടിയെ കാണാന്‍ മാതാ പിതാക്കള്‍ക്ക് വിസ നല്‍കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.  

12 വയസ്സുള്ള ആണ്‍കുട്ടിയെയാണ് ഈ വര്‍ഷം മെയ് മാസത്തില്‍ ബിഎസ്എഫ് പിടികൂടിയത്.  ഇതേ പ്രായത്തിലുള്ള കുട്ടിയെ പാകിസ്ഥാനില്‍ നിന്നും കാണാതായിട്ടുണ്ട് എന്ന വിവരത്തെ തുടര്‍ന്നാണ് ആ കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ക്ക് കുട്ടിയെ കാണുവാന്‍ ഇന്ത്യയില്‍ വരാന്‍വേണ്ടി വിസ നല്‍കാമെന്ന് സുഷമാ സ്വരാജ് പറഞ്ഞത്.  കാണാതായ കുട്ടിയാണ് ഇത് എന്ന്‍ കണ്ട് ബോധ്യപ്പെടാനാണ് വിസ അനുവദിക്കുന്നതെന്ന് സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.  അതിനായി പാകിസ്ഥാന്‍റെ വശദീകരണം കാത്തിരിക്കുകയാണെന്നും അവര്‍ കുറിച്ചു.  പാകിസ്ഥാനിലെ സിയാല്‍കോട്ടയില്‍ നിന്നും ഏതാനും മാസങ്ങള്‍ക്ക്മുന്‍പ് കാണാതായ ഹമദ് ഹസ്സന്‍ എന്ന കുട്ടിയെ കുറിച്ചു പാക്‌ മാധ്യമപ്രവര്‍ത്തകയായ മെഹര്‍ തരാര്‍ ആണ് സുഷമ സ്വരാജിന്‍റെ  ശ്രദ്ധയില്‍പ്പെടുത്തിയത്.