തെളിവുകള്‍ അപര്യാപ്തം; സക്കീര്‍ നായിക്കിന് ഇന്‍റര്‍പോളിന്‍റെ ക്ലീന്‍ ചിറ്റ്

വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സക്കീര്‍ നായിക്കിന് ഇന്‍റര്‍പോളിന്‍റെ ക്ലീന്‍ ചിറ്റ്. ഇന്ത്യ സമര്‍പ്പിച്ച തെളിവുകള്‍ പര്യാപ്തമല്ലെന്ന് കാണിച്ചാണ് ഇന്‍റര്‍പോള്‍ സക്കീര്‍ നായിക്കിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളിയത്.  

Last Updated : Dec 17, 2017, 07:11 AM IST
തെളിവുകള്‍ അപര്യാപ്തം; സക്കീര്‍ നായിക്കിന് ഇന്‍റര്‍പോളിന്‍റെ ക്ലീന്‍ ചിറ്റ്

ന്യൂഡല്‍ഹി: വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സക്കീര്‍ നായിക്കിന് ഇന്‍റര്‍പോളിന്‍റെ ക്ലീന്‍ ചിറ്റ്. ഇന്ത്യ സമര്‍പ്പിച്ച തെളിവുകള്‍ പര്യാപ്തമല്ലെന്ന് കാണിച്ചാണ് ഇന്‍റര്‍പോള്‍ സക്കീര്‍ നായിക്കിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളിയത്.  

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ സക്കീര്‍ നായിക്കിന്‍റെ പങ്ക് തെളിയിക്കുന്നതിന് മതിയായ തെളിവുകള്‍ ഇന്ത്യക്ക് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്‍റര്‍പോള്‍ ചൂണ്ടിക്കാട്ടി. മതസ്പര്‍ദ്ധ വളര്‍ത്തുന്ന സക്കീര്‍ നായിക്കിന്‍റെ പ്രഭാഷണങ്ങള്‍ സാമാധാനപരമായ സഹവര്‍ത്തിത്വത്തിന് വിഘാതമുണ്ടാക്കുന്നു എന്ന് കാണിച്ചാണ് ഇന്‍റര്‍പോള്‍ ഓഫ് ഇന്ത്യയുടെ ദേശീയ സെന്‍ട്രല്‍ ബ്യൂറോ ഇന്‍റര്‍പോള്‍ കമ്മീഷനെ സമീപിച്ചത്. 

നായിക്കിനെയും അദ്ദേഹത്തിന്‍റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെയും കഴിഞ്ഞ നവംബറില്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. സക്കീര്‍ നായിക്കിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ചെയ്തു. നായിക്കിനെതിരെ എന്‍.ഐ.എ പ്രത്യേക കോടതി ജാമ്യമില്ല വാറണ്ട് പുറത്തിറക്കി. 

2016 ജൂലൈ ഒന്നിനാണ് സക്കീര്‍ നായിക് ഇന്ത്യ വിടുന്നത്. ബംഗ്ലാദേശില്‍ പിടിയിലായ തീവ്രവാദികള്‍ സക്കീര്‍ നായിക്കിന്‍റെ പ്രഭാഷണത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിത്തിരിച്ചതെന്ന് വെളിപ്പെടുത്തി. ഇതിനെ തുടര്‍ന്നാണ് നായിക് ഇന്ത്യ വിടുന്നത്. 

2017 നവംബര്‍ 18ന് യു.എ.പി.എ ചുമത്തി എന്‍.ഐ.എ സക്കീര്‍ നായിക്കിനെതിരെ കേസെടുത്തു. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന നായിക്കിന്‍റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങളും കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. ഇന്ത്യയില്‍ നിന്ന് കടന്ന സക്കീര്‍ നായിക് ഇപ്പോള്‍ മലേഷ്യയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Trending News