ന്യൂഡല്‍ഹി: വിദേശനാണ്യ വിനിമയചട്ട ലംഘനവുമായി ബന്ധപ്പെട്ട ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ, മുൻ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസം ലണ്ടനിൽ നിന്ന് തിരിച്ചെത്തുന്ന വഴി ചെന്നൈ വിമാനത്താവളത്തിലാണ് കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. മറ്റൊരു വിമാനത്തിൽ ന്യൂഡൽഹിയിൽ എത്തിച്ച കാർത്തിയെ അന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.