കുംഭമേളയിലും തൃശൂര്‍പൂരത്തിലും അക്രമം നടത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ്
ഇന്ത്യയിലുടനീളം തീവ്രവാദ ആക്രമണത്തിന് പദ്ധതിയിട്ട് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്). ഇതിനു മുന്നറിയിപ്പെന്നോണം അവര്‍ ഓഡിയോ ക്ലിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളം തീവ്രവാദ ആക്രമണത്തിന് പദ്ധതിയിട്ട് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്). ഇതിനു മുന്നറിയിപ്പെന്നോണം അവര്‍ ഓഡിയോ ക്ലിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ ഭക്ത ജനങ്ങള്‍ ഒത്തുകൂടുന്ന മതപരമായ ആഘോഷങ്ങളാണ് കുംഭമേള, തൃശൂര്‍പൂരം തുടങ്ങിയവ. ഓഡിയോ ക്ലിപ്പില്‍ പറയുന്നതനുസരിച്ച് ലക്ഷങ്ങള്‍ ഒത്തുകൂടുന്ന ഇത്തരം ചടങ്ങുകളാണ് ഇന്ത്യയില്‍ ഐഎസ് ലക്ഷ്യമിടുന്നത്.
10 മിനിറ്റ് ദൈർഘ്യമുള്ള മലയാളം ഓഡിയോ ക്ലിപ്പ് ആണ് ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടിരിക്കുന്നത്. അതില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് ലാസ് വേഗാസില്‍ നടത്തിയപോലുള്ള ഭീകരാക്രമണമാണ് ഇന്ത്യയില്‍ നടത്താന്‍ ഐഎസ് പദ്ധതിയിട്ടിരിക്കുന്നത്. അതിന് ലക്ഷ്യമാക്കിയിരിക്കുന്നത് കുംഭമേള, തൃശൂര്‍പൂരം പോലുള്ള ആഘോഷങ്ങളും.
പുരുഷ ശബ്ദത്തിലുള്ള ഈ ഓഡിയോ ക്ലിപ്പില്‍ ഇന്ത്യയിൽ ഭീകര ആക്രമണമുണ്ടാകുമെന്ന് ഖുർആനിൽ നിന്നുള്ള ഉദ്ധരണികളിലൂടെ സ്ഥാപിച്ചിരിക്കുകയാണ്. ഇത് ദൗലതുൽ ഇസ്ലാം എന്ന പ്രാദേശിക ഐഎസ് സംഘടനയില്‍നിന്നുള്ള 50-ാമത്തെ ക്ലിപ്പ് ആണ്.
ഓഡിയോ ക്ലിപ്പില്‍ തന്റെ അനുയായികളോട് എങ്ങനെയാണ് അക്രമണം നടത്തേണ്ടത് എന്നും പറയുന്നുണ്ട്, അതായത്, നിങ്ങൾ നിങ്ങളുടെ ബുദ്ധി ഉപയോഗിക്കുക, ഭക്ഷണത്തില്‍ വിഷം കലര്‍ത്തുക, ആള്‍ക്കൂട്ടത്തിലേയ്ക്ക് ട്രക്ക് ഓടിച്ചു കയറ്റുക, മുജാഹിദീന്‍ ചെയ്യുന്നതുപോലെ. ലാസ് വേഗാസില്‍ നമ്മുടെ ഒരു അനുയായി സംഗീത നിശയില്‍ വളരെയധികം ആളുകളെ കൊന്നതുപോലെ. ഏതെങ്കിലും തരത്തില്‍ ആക്രമം നടത്തി വളരെയധികം ആളുകളെ ഒരേസമയം വധിക്കാനാണ് ഈ ഓഡിയോ ക്ലിപ്പിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്.
കേരളത്തില്‍ നിന്നും 100 പേരോളം ഇസ്ലാമിക് സ്റ്റേറ്റിൽ ചേര്‍ന്നതായി പോലീസിന് വിവരം ലഭിച്ചപ്പോഴാണ് ഇങ്ങനെയൊരു ഓഡിയോ ക്ലിപ്പ് പുറത്ത് വരുന്നത്. കേരള പോലീസ് ഓഡിയോ ക്ലിപ്പിന്റെ ഉറവിടത്തെപ്പറ്റി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. വാട്സ് ആപ്പ്, ടെലിഗ്രാം മെസ്സേജിംഗ് ആപ്ലിക്കേഷനുകളും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും അന്വേഷണ പരിധിയിലാണ്.
ഇത് വരെ ഗുരുതരമായ ഒന്നാണ്. ഇസ്ലാമിക് സ്റ്റേറ്റ് തങ്ങളുടെ യുദ്ധം യൂറോപ്പില്‍നിന്നും മദ്ധ്യേഷ്യയില്നിന്നും മാറ്റി ഇന്ത്യയിലേയ്ക്കു വ്യാപിപ്പിക്കുകയാണ് എന്ന് കാബിനറ്റ് സെക്രട്ടറിയേറ്റ് സ്പെഷൽ ഡയറക്ടർ, വി ബാലചന്ദ്രന് പറഞ്ഞു.
ഈ വിഷയം വളരെ സൂക്ഷമായി അന്വേഷിക്കുമെന്ന് കേരള ഡി ജി പി ലോക്നാഥ് ബെഹ്റ പറഞ്ഞു.