ബഡ്ജറ്റിന് മുന്നോടിയായി ഹല്‍വ മുറിച്ച് അരുണ്‍ ജയ്റ്റ്ലി

ബഡ്ജറ്റവതരണത്തിന് മുന്നോടിയായി ഹല്‍വ മുറിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. വരുന്ന ജനുവരി 29 നാണ് പാര്‍ലമെന്റില്‍ ബജറ്റ് അവതരണം. ഇതിനു വേണ്ടിയുള്ള രേഖകളുടെ പകര്‍പ്പുകള്‍ തയ്യാറാക്കാന്‍ ഔദ്യോഗികമായി തുടങ്ങുന്ന ദിവസമാണ് സാധാരണ ഹല്‍വ മുറിച്ച് ആഘോഷിക്കുന്നത്. നോര്‍ത്ത് ബ്ലോക്കിലായിരുന്നു ആഘോഷം.

Last Updated : Jan 20, 2018, 06:23 PM IST
ബഡ്ജറ്റിന് മുന്നോടിയായി ഹല്‍വ മുറിച്ച് അരുണ്‍ ജയ്റ്റ്ലി

ന്യൂഡല്‍ഹി: ബഡ്ജറ്റവതരണത്തിന് മുന്നോടിയായി ഹല്‍വ മുറിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. വരുന്ന ജനുവരി 29 നാണ് പാര്‍ലമെന്റില്‍ ബജറ്റ് അവതരണം. ഇതിനു വേണ്ടിയുള്ള രേഖകളുടെ പകര്‍പ്പുകള്‍ തയ്യാറാക്കാന്‍ ഔദ്യോഗികമായി തുടങ്ങുന്ന ദിവസമാണ് സാധാരണ ഹല്‍വ മുറിച്ച് ആഘോഷിക്കുന്നത്. നോര്‍ത്ത് ബ്ലോക്കിലായിരുന്നു ആഘോഷം.

ഓഫീസിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ബജറ്റിനോടനുബന്ധിച്ച് മധുരം വിതരണം ചെയ്യുന്നത് പതിവാണ്. രഹസ്യാത്മക സ്വഭാവം നിലനിര്‍ത്തുന്നതിനായി പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ വരും ദിനങ്ങളില്‍ പാര്‍ലമെന്റില്‍ തന്നെയായിരിക്കും തങ്ങുക.

Trending News