ജുമാ മസ്ജീദ് യഥാര്‍ഥത്തില്‍ ജമുനാ ദേവി ക്ഷേത്രമെന്ന് വിനയ് കത്യാര്‍

  

Updated: Dec 7, 2017, 12:09 PM IST
ജുമാ മസ്ജീദ് യഥാര്‍ഥത്തില്‍ ജമുനാ ദേവി ക്ഷേത്രമെന്ന് വിനയ് കത്യാര്‍
Courtesy: ANI

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജുമാ മസ്ജീദ് യഥാര്‍ഥത്തില്‍ ജമുനാ ദേവി ക്ഷേത്രമായിരുന്നുവെന്ന് ബിജെപിയുടെ വാദം.   ബിജെപി രാജ്യസഭാ എംപിയും ബജ്രംഗ്‌ദള്‍ മേധാവിയുമായ വിനയ് കത്യാറിന്‍റെതാണ് ഈ വാദം.

മുഗള്‍ ഭരണ കാലത്ത്  രാജ്യത്തെ ആറായിരത്തോളം ഹൈന്ദവ സ്മാരകങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്ന് അദ്ദേഹം പ്രമുഖ ചാനലായ എഎന്‍ഐയോട് പറഞ്ഞു.   ഇക്കൂട്ടത്തില്‍ പെടുന്നതാണ്‌ ഡല്‍ഹിയിലെ ജുമാ മസ്ജീദും എന്നും അത് യഥാര്‍ത്ഥത്തില്‍ ജമുനാ ദേവി ക്ഷേത്രമായിരുന്നുവെന്നും താജ് മഹല്‍ മുമ്പ് തേജോ മഹാലയയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.    ബാബറ് മസ്ജീദ് തകര്‍ത്തതിന്‍റെ 25-മത്തെ വാര്‍ഷിക വേളയിലാണ്‌ അദ്ദേഹത്തിന്‍റെ ഈ വിവാദ പ്രസ്താവന.  ഹിന്ദുക്കളുടെ മതപരമായ സ്ഥലങ്ങള്‍ മുസ്ലിംങ്ങള്‍ കൈയ്യേറിയിട്ടുണ്ടെങ്കിലും ഞങ്ങളുടെ ഇപ്പോഴത്തെ ആവശ്യം രാം മന്ദിര്‍ രാം ജന്മഭൂമിയില്‍ തന്നെവേണം എന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.