ജമ്മു കശ്മീരില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ ത്രാൽ പ്രദേശത്ത് രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. രാവിലെ ത്രാലിലെ ഇന്ന് പുലര്‍ച്ചെയാണ് ത്രാലിലെ സതോറ മേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്.

Updated: Jul 15, 2017, 01:02 PM IST
ജമ്മു കശ്മീരില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ത്രാൽ പ്രദേശത്ത് രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. രാവിലെ ത്രാലിലെ ഇന്ന് പുലര്‍ച്ചെയാണ് ത്രാലിലെ സതോറ മേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്.

വനത്തിൽ അഞ്ച് ഭീകരർ തമ്പടിച്ചിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം പ്രദേശത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി.

കഴിഞ്ഞ ദിവസം ബന്ദിപോറ ജില്ലയിലെ സംബാൽ ഏരിയയിൽ നിന്ന് തീവ്രവാദിയെ അറസ്റ്റ് ചെയ്തിരുന്നു. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും രാഷ്ട്രീയ റൈഫിൾസും നടത്തിയ പരിശോധനയിലാണ് അറസ്റ്റിലായത്.