ജെഡിഎസ്-കോണ്‍ഗ്രസ് നേതാക്കള്‍ അഞ്ചു മണിക്ക് ഗവര്‍ണറെ കാണും

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായാണ് നേതാക്കള്‍ ഗവര്‍ണറെ കാണുക. 

Last Updated : May 16, 2018, 04:31 PM IST
ജെഡിഎസ്-കോണ്‍ഗ്രസ് നേതാക്കള്‍ അഞ്ചു മണിക്ക് ഗവര്‍ണറെ കാണും

ബെംഗളൂരു: രാഷ്ട്രീയ കരുനീക്കങ്ങള്‍ സജീവമാക്കി കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് നേതാക്കള്‍. ഇരുപാര്‍ട്ടികളിലെ നേതാക്കള്‍ ഇന്ന് അഞ്ചു മണിക്ക് ഗവര്‍ണര്‍ വാജുഭായ് വാലയെ കാണും. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായാണ് നേതാക്കള്‍ ഗവര്‍ണറെ കാണുക. 

എച്ച്.ഡി കുമാരസ്വാമിയും പരമേശ്വരയുമാണ് ഗവര്‍ണറെ കാണുന്നത്. നിലവില്‍ കോണ്‍ഗ്രസിന് 78ഉം ജെഡിഎസിന് 37ളും സീറ്റുകളാണുള്ളത്. 115 എംഎല്‍എമാരുടെ പിന്തുണയുള്ളതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തെ ക്ഷണിക്കണമെന്നാകും നേതാക്കള്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കുക. 

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചേക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് ജെഡിഎസ്-കോണ്‍ഗ്രസ് നേതാക്കളുടെ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച. നാളെ സത്യപ്രതിജ്ഞ നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ നിയമപരമായി നേരിടാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. 

Trending News