കെ.ആർ.രമേശ് കുമാർ കർണാടക നിയമസഭാ സ്പീക്കർ; വിശ്വാസ വോട്ടെടുപ്പ് ഉടനെ

കര്‍ണാടകത്തില്‍ അധികാരമേറ്റ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യ നിയമസഭയുടെ സ്പീക്കറായി കോണ്‍ഗ്രസിന്‍റെ കെ.ആര്‍. രമേശ് കുമാര്‍ ചുമതലയേറ്റു. അല്പസമയത്തിനകം വിശ്വാസ വോട്ടെടുപ്പ് നടക്കും. 

Last Updated : May 25, 2018, 01:32 PM IST
കെ.ആർ.രമേശ് കുമാർ കർണാടക നിയമസഭാ സ്പീക്കർ; വിശ്വാസ വോട്ടെടുപ്പ് ഉടനെ

ബംഗളൂരു: കര്‍ണാടകത്തില്‍ അധികാരമേറ്റ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യ നിയമസഭയുടെ സ്പീക്കറായി കോണ്‍ഗ്രസിന്‍റെ കെ.ആര്‍. രമേശ് കുമാര്‍ ചുമതലയേറ്റു. അല്പസമയത്തിനകം വിശ്വാസ വോട്ടെടുപ്പ് നടക്കും. 

ബിജെപിയിൽ നിന്ന് സുരേഷ് കുമാറാണ് സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ നാമ നിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നതെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി പിന്‍മാറിയതിനെ തുടര്‍ന്ന് വോട്ടെടുപ്പില്ലാതെ കെ ആര്‍ രമേശ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 

ആകെ 224 അംഗങ്ങളാണ് കര്‍ണാടക നിയമ സഭയില്‍ ഉള്ളത്. 222 സീറ്റിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 112 അംഗങ്ങളുടെ പിന്തുണയാണ് കുമാരസ്വാമിയ്ക്കാവശ്യം. കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യത്തിന് ആകെ 116 അംഗങ്ങളുടെ പിന്തുണയാണ് ഇപ്പോഴുള്ളത്. 

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 104 സീറ്റില്‍ വിജയിച്ച ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ബിജെപിയുടെ യെദ്യൂരപ്പ വിശ്വാസ വോട്ടെടുപ്പിന് മിനിറ്റുകള്‍ അവശേഷിക്കെ രാജിവെച്ചത്. തുടര്‍ന്ന് ഗവര്‍ണര്‍ വാജുഭായ് വാല അതേ ദിവസം തന്നെ എച്ച്‌ഡി കുമാരസ്വാമിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയായിരുന്നു. 

മെയ് 23ന് വിധാന്‍ സൗധയില്‍ വെച്ച്‌ നടന്ന ചടങ്ങിലാണ് കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്‌ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി ഡോ. ജി പരമേശ്വരയും അധികാരമേറ്റത്.

ഞങ്ങളുടെ എംഎൽഎമാർ വാങ്ങാനും വിൽക്കാനുമുളളവരല്ല. ഭൂരിപക്ഷമുണ്ടെന്നും സർക്കാരിനെ നയിക്കാൻ കഴിയുമെന്നും ഞങ്ങൾ തെളിയിക്കുമെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര മാധ്യമങ്ങളോട്  പറഞ്ഞു. 

 

 

Trending News