സ​മ്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​ന​ത്തി​നൊരുങ്ങി കർണാടക സര്‍ക്കാര്‍

ക​​ർ​​ണാ​​ട​​ക​​യി​​ൽ സ​​​മ്പൂ​​​ർ​​​ണ മ​​​ദ്യ​​​നി​​​രോ​​​ധ​​​നം ന​​ട​​പ്പാ​​ക്കാ​​ൻ സി​​​ദ്ധ​​​രാ​​​മ​​​യ്യ സ​​​ർ​​​ക്കാ​​​ർ ആ​​ലോ​​ചി​​ക്കുന്നതായി  റിപ്പോര്‍ട്ട്‌. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​ടി​​​ക്ക​​​ലെ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ്ത്രീ​​​വോ​​​ട്ടു​​​ക​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഈ നീ​​​ക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ  വിലയിരുത്തുന്നത്.  

Updated: Nov 13, 2017, 04:13 PM IST
സ​മ്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​ന​ത്തി​നൊരുങ്ങി കർണാടക സര്‍ക്കാര്‍

ബം​​​ഗ​​​ളൂ​​​രു: ക​​ർ​​ണാ​​ട​​ക​​യി​​ൽ സ​​​മ്പൂ​​​ർ​​​ണ മ​​​ദ്യ​​​നി​​​രോ​​​ധ​​​നം ന​​ട​​പ്പാ​​ക്കാ​​ൻ സി​​​ദ്ധ​​​രാ​​​മ​​​യ്യ സ​​​ർ​​​ക്കാ​​​ർ ആ​​ലോ​​ചി​​ക്കുന്നതായി  റിപ്പോര്‍ട്ട്‌. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​ടി​​​ക്ക​​​ലെ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ്ത്രീ​​​വോ​​​ട്ടു​​​ക​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഈ നീ​​​ക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ  വിലയിരുത്തുന്നത്.  

നേ​​​ര​​​ത്തെ, ബി​​​ഹാ​​​റി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ് കു​​​മാ​​​ർ സ​​​മ്പൂ​​​ർ​​​ണ മ​​​ദ്യ​​​നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ബി​​​ഹാ​​​റി​​​ൽ ഇ​​​ത് വി​​​ജ​​​യി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​​ണ് ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​രും സ​​​മ്പൂ​​​ർ​​​ണ മ​​​ദ്യ​​​നി​​​രോ​​​ധ​​​നം ന​​ട​​പ്പാ​​ക്കാ​​ൻ ആലോചിക്കുന്നത്. 

മ​​​ദ്യ​​​നി​​​രോ​​​ധ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ വ​​​ശ​​​ങ്ങ​​​ൾ പ​​​ഠി​​​ക്കാ​​​ൻ 20 അം​​ഗ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​സം​​​ഘ​​​ത്തെ കർണാടക സര്‍ക്കാര്‍ ബി​​​ഹാ​​​റി​​​ലേ​​​ക്ക് അ​​​യ​​​ച്ച​​​താ​​​യാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. മ​​​ദ്യ​​​നി​​​രോ​​​ധ​​​നംകൊ​​​ണ്ട് വീ​​​ടു​​​ക​​​ളി​​​ലെ സാ​​​മ്പ​​​ത്തി​​​ക​​​സ്ഥി​​​തി, കു​​​ടും​​​ബാ​​​ന്ത​​​രീ​​​ക്ഷം, ആ​​​രോ​​​ഗ്യം, സ്ത്രീ​​​സു​​​ര​​​ക്ഷ, ക്ര​​​മ​​​സ​​​മാ​​​ധാ​​​നം, സാ​​മൂ​​ഹ്യ​​സു​​ര​​ക്ഷ എ​​​ന്നി​​വ​​യി​​ലു​​ള്ള പു​​രോ​​ഗ​​തി സം​​​ഘം പ​​​ഠ​​​ന​​​വി​​​ധേ​​​യ​​​മാ​​​ക്കും. ഈ സം​ഘം നല്‍കുന്ന റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും സ​​​ർ​​​ക്കാ​​​ർ അ​​ന്തി​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close