ഉറുദു രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച് തെലങ്കാന

ഉറുദു രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി തെലങ്കാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഉറുദുവിനെ രണ്ടാം ഔദ്യോഗിക ഭാഷയാക്കണമെന്നത് നാളുകളായുള്ള ആവശ്യമായിരുന്നു. അതിനാണ് ഇപ്പോള്‍ആര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. 

Updated: Nov 10, 2017, 05:42 PM IST
ഉറുദു രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച് തെലങ്കാന

ഹൈദരാബാദ്: ഉറുദു രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി തെലങ്കാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഉറുദുവിനെ രണ്ടാം ഔദ്യോഗിക ഭാഷയാക്കണമെന്നത് നാളുകളായുള്ള ആവശ്യമായിരുന്നു. അതിനാണ് ഇപ്പോള്‍ആര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. 

മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നിയമസഭയിലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇനി മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഉറുദു സംസാരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ ഉണ്ടായിരിക്കും. കൂടാതെ ഉറുദുവില്‍ ലഭിക്കുന്ന പരാതികള്‍ക്ക് ഉറുദുവില്‍ തന്നെ മറുപടി നല്‍കുന്നതിനുള്ള നടപടികളും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നടക്കുന്ന എല്ലാ മത്സര പരീക്ഷകളും ഉറുദുവില്‍ സംഘടിപ്പിക്കും.

അതേസമയം മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഈ സര്‍ക്കാര്‍ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. തെലങ്കാനയില്‍ 12.7 ശതമാനമാണ് മുസ്ലീം ജനസംഖ്യ. 

സര്‍ക്കാര്‍ തീരുമാനത്തെ ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവും എംഎല്‍എയുമായ അക്ബറുദ്ദീന്‍ ഒവൈസി അടക്കമുള്ളവര്‍ സ്വാഗതം ചെയ്തു.

 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close