തെലങ്കാന മുഖ്യമന്ത്രിയായി കെ.ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്തു

ചന്ദ്രശേഖര റാവുവിന്‍റെ സത്യപ്രതിജ്ഞ മാത്രമാണ് ഇന്ന് നടന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഗസറ്റ് വിജ്ഞാപനം വന്നിട്ടില്ലാത്തതിനാല്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വൈകും.   

Last Updated : Dec 13, 2018, 03:42 PM IST
തെലങ്കാന മുഖ്യമന്ത്രിയായി കെ.ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്തു

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി കെ.ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉച്ചയ്ക്ക് 1.35 ന് ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് റാവു മുഖ്യമന്ത്രി പദത്തിലേറുന്നത്.

 

 

ചന്ദ്രശേഖര റാവുവിന്‍റെ സത്യപ്രതിജ്ഞ മാത്രമാണ് ഇന്ന് നടന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഗസറ്റ് വിജ്ഞാപനം വന്നിട്ടില്ലാത്തതിനാല്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വൈകും. ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ മന്ത്രിമാരെയും തീരുമാനിക്കുമെന്നാണ് ചന്ദ്രശേഖര്‍ റാവു നേരത്തെ വ്യക്തമാക്കിയിരുന്നത്.

തെലങ്കാന ഭവനില്‍ നടന്ന പുതിയ എം.എല്‍.എ. മാരുടെ യോഗത്തില്‍ കെ.സി.ആറിനെ നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തിരുന്നു.

കാലാവധി തീരാന്‍ മാസങ്ങള്‍ അവസാനിക്കെ മന്ത്രിസഭ പിരിച്ചുവിട്ട് നടത്തിയ തെരഞ്ഞെടുപ്പില്‍ വന്‍ വിജയമായിരുന്നു ടിആര്‍എസിന് ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 119 സീറ്റില്‍ 88 എണ്ണം സ്വന്തമാക്കി മികച്ചവിജയം നേടാനായതിന്‍റെ ആവേശത്തിലാണ് ടി.ആര്‍.എസ്. ക്യാമ്പ്.

സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പില്‍ 63 സീറ്റുകളോടെ അധികാരത്തിലെത്തിയ ടിആര്‍എസ് ഇത്തവണ അതിലും വലിയ വിജയമാണ് നേടിയെടുത്തത്.

Trending News