കുല്‍ഭൂഷണ്‍ ജാദവ്: ഇന്ത്യയുടെ വാദങ്ങള്‍ ഇന്ന് അന്താരാഷ്ട്ര കോടതിയില്‍

കുല്‍ഭൂഷണ്‍ ജാദവ് കേസ് അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് പരിഗണിക്കും. ഇന്ത്യന്‍ ചാരനെന്നാരോപിച്ചാണ് പാക് സൈനിക കോടതി കുല്‍ഭൂഷണ്‍ ജാദവിന്  വധശിക്ഷ  വിധിച്ചത്.  

Updated: Sep 13, 2017, 05:07 PM IST
കുല്‍ഭൂഷണ്‍ ജാദവ്: ഇന്ത്യയുടെ വാദങ്ങള്‍ ഇന്ന് അന്താരാഷ്ട്ര കോടതിയില്‍

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് കേസ് അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് പരിഗണിക്കും. ഇന്ത്യന്‍ ചാരനെന്നാരോപിച്ചാണ് പാക് സൈനിക കോടതി കുല്‍ഭൂഷണ്‍ ജാദവിന്  വധശിക്ഷ  വിധിച്ചത്.  

ഈ കേസില്‍ ഇന്ത്യയുടെ എഴുതി തയ്യാറാക്കിയ വാദങ്ങള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ നടപ്പാക്കുന്നത് അന്തിമ വിധി വരുന്നതുവരെ കോടതി സ്റ്റേ ചെയ്തിരുന്നു.

ഇക്കാര്യത്തില്‍ കഴിഞ്ഞ ജൂണ്‍ 8 -ന് ഇന്ത്യയുടെയും പാകിസ്താന്‍റെയും പ്രതിനിധികളുമായി അന്താരാഷ്ട്ര നീതിന്യായ കോടതി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ്  കേസില്‍ ഇന്ത്യയുടെ വാദങ്ങള്‍ എഴുതി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിയമ വിഭാഗത്തിന്‍റെ കീഴിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനാവും ഈ വാദങ്ങള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുക. 

ഡിസംബര്‍ 13- ന് ആണ് ഇന്ത്യയുടെ വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പാകിസ്താന് സമയം നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന നടപടിക്രമങ്ങള്‍ വിശദമായി സമര്‍പ്പിക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.

ഇന്ത്യയുടെ മുന്‍ നാവിക ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്നുമാണ് പാകിസ്താന്‍ അറസ്റ്റ് ചെയ്തത് എന്നാണ് പാകിസ്ഥാന്‍റെ വാദം. 

നീതി നിഷേധിക്കുക മാത്രമല്ല, അദ്ദേഹത്തിന് അഭിഭാഷകനെക്കൂടി പാകിസ്താന്‍ നല്‍കിയിരുന്നില്ല. 

നയതന്ത്ര സഹായം കുല്‍ഭൂഷണ്‍ ജാദവിന് നല്‍കാനുള്ള ഇന്ത്യയുടെ അപേക്ഷകള്‍ 14 തവണ പാകിസ്താന്‍ നിരസിച്ചു. തികച്ചും ഏകപക്ഷീയമായ ഒരു നിലപാടാണ് പാകിസ്താന്‍ പട്ടാളക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഇത് വിയന്ന കണ്‍വന്‍ഷന്‍റെ ലംഘനമാണെന്നും അതിനാല്‍ കുല്‍ഭൂഷനെതിരായ പാക് പട്ടാളക്കോടതി വിധി റദ്ദാക്കണമെന്നുമാണ് ഇന്ന് ഇന്ത്യ പ്രധാനമായും ഉന്നയിക്കുക.