‍LIVE: ജെഡിഎസ്-കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവനില്‍

പിന്തുണ നേരിട്ട് അറിയിക്കുന്നത് കോണ്‍ഗ്രസിന്‍റെ മുഴുവന്‍ എംഎല്‍എമാരും രാജ്ഭവനില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്

Updated: May 16, 2018, 05:25 PM IST
‍LIVE: ജെഡിഎസ്-കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവനില്‍

ബെംഗളൂരു: സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ജെഡിഎസ്-കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവനില്‍ എത്തി. ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയുടെയും കോണ്‍ഗ്രസ് നേതാവ് പരമേശ്വരയുടെയും നേതൃത്വത്തിലാണ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച. 

പിന്തുണ നേരിട്ട് അറിയിക്കുന്നത് കോണ്‍ഗ്രസിന്‍റെ മുഴുവന്‍ എംഎല്‍എമാരും രാജ്ഭവനില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓഫീസില്‍ നിന്ന് ബസിലാണ് എംഎല്‍എമാര്‍ രാജ്ഭവനിലെത്തുക.  

അതിനിടെ ജെഡിഎസ് പ്രവര്‍ത്തകര്‍ ബിജെപിക്കെതിരെ പ്രതിഷേധവുമായി രാജ്ഭവന് മുന്നിലെത്തി. മുദ്രാവാക്യങ്ങള്‍ മുഴക്കി നൂറുകണക്കിന് പ്രവര്‍ത്തകരാണ് രാജ്ഭവന് മുന്നില്‍ തടിച്ചു കൂടിയിരിക്കുന്നത്. 

 

 

 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close