"ദൃഷ്ടി പത്ര"മിറങ്ങി, ഓരോ വര്‍ഷവും 10 ലക്ഷം പേര്‍ക്ക് തൊഴില്‍!!

മോഹന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടനപത്രിക പുറത്തിറങ്ങി.... പ്രതിവര്‍ഷം 10 ലക്ഷം പേര്‍ക്കാണ് പ്രകടനപത്രികയില്‍ തൊഴില്‍ വാഗ്ദാനം പ്രഖ്യാപിച്ചിരിക്കുന്നത്. 

Last Updated : Nov 17, 2018, 02:27 PM IST
"ദൃഷ്ടി പത്ര"മിറങ്ങി, ഓരോ വര്‍ഷവും 10 ലക്ഷം പേര്‍ക്ക് തൊഴില്‍!!

ഭോപ്പാല്‍: മോഹന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടനപത്രിക പുറത്തിറങ്ങി.... പ്രതിവര്‍ഷം 10 ലക്ഷം പേര്‍ക്കാണ് പ്രകടനപത്രികയില്‍ തൊഴില്‍ വാഗ്ദാനം പ്രഖ്യാപിച്ചിരിക്കുന്നത്. 

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബിജെപി തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനപത്രിക പ്രകാശനം നടന്നത്. പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, മറ്റു മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. 

കർഷകർ, യുവാക്കൾ, സ്ത്രീകൾ തുടങ്ങിയവരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കിയാണ്‌ ഇത്തവണ പാര്‍ട്ടി പ്രകടനപത്രിക തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ, സ്ത്രീകൾക്കായി പ്രത്യേക പ്രകടനപത്രികയും ബിജെപി പുറത്തിറക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ്‌ പ്രകടനപത്രികയോട് കിടപിടിക്കും വിധം ബിജെപിയും കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ, ബിജെപി കർഷകർക്ക് ബോണസും പ്രഖ്യാപിച്ചിരിക്കുകയാണ്. ഏക്കര്‍ അടിസ്ഥാനത്തിലാവും കര്‍ഷകര്‍ക്ക് ബോണസ് ലഭിക്കുക. കൂടാതെ, പ്രകടനപത്രികയിലെ പ്രധാന വിഷയം സംസ്ഥാനത്തിന്‍റെ മൊത്തത്തിലുള്ള വികസനമാണ്. സ്മാര്‍ട്ട്‌സിറ്റി സിറ്റിയ്ക്കൊപ്പം സ്മാര്‍ട്ട്‌ ഗ്രാമങ്ങളുടെ നിര്‍മ്മിതിയും പ്രകടനപത്രികയില്‍ ഉണ്ട്. കൂടാതെ ആരോഗ്യ മേഖലയില്‍ സമഗ്ര വികസനവും ബിജെപി മുന്നോട്ടു വയ്ക്കുന്നുണ്ട്‌. 

എതിര്‍ പാര്‍ട്ടികളില്‍നിന്നും വ്യത്യസ്തമായ വാഗ്ദാനങ്ങള്‍ നിറഞ്ഞതാണ് ബിജെപിയുടെ പ്രകടനപത്രിക. കഴിഞ്ഞ 15 വര്‍ഷമായി മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരാണ് ഭരിക്കുന്നത്‌. 

തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ഇത്തവണയും ആധികാരത്തിലെത്തുമെന്ന ഉറപ്പാണ്‌ പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നത്. 

 

 

Trending News