മധ്യപ്രദേശ്: ബിജെപി വിട്ട മുന്‍ ഗ്വാളിയര്‍ മേയര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി

കൂടുമാറലും കൂടുചേരലുംകൊണ്ട് സമ്പന്നമാവുകയാണ് മധ്യപ്രദേശ് രാഷ്ട്രീയം. 

Last Updated : Nov 15, 2018, 07:10 PM IST
മധ്യപ്രദേശ്: ബിജെപി വിട്ട മുന്‍ ഗ്വാളിയര്‍ മേയര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി

മധ്യപ്രദേശ്: കൂടുമാറലും കൂടുചേരലുംകൊണ്ട് സമ്പന്നമാവുകയാണ് മധ്യപ്രദേശ് രാഷ്ട്രീയം. 

മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി മാറി കോണ്‍ഗ്രസില്‍ ചേരുമ്പോള്‍ വിമതപക്ഷത്തിന്‍റെ വെല്ലുവിളി കണക്കുന്നു. മധ്യപ്രദേശില്‍ ബിജെപി നേതൃത്വം ശരിക്കും വെട്ടിലായിരിക്കുകയാണ്.  

അതേസമയം, സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടാനാകാത്ത ബിജെപി നേതാവും മുന്‍ ഗ്വാളിയര്‍ മേയറുമായിരുന്ന  സമീക്ഷ ഗുപ്ത പാര്‍ട്ടി വിട്ട് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ്. 2009 മുതല്‍ 2015 വരെ ഗ്വാളിയര്‍ മേയറായിരുന്നു സമീക്ഷ. ഗ്വാളിയാര്‍ സൗത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുകയാണ് ഇവര്‍‍. മൂന്ന് തവണ എം.എല്‍.എയായ നാരായണ്‍ സിംഗ് കുശ്‌വാഹയാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി

''പാര്‍ട്ടിയില്‍ അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ അവഗണിക്കപ്പെടുകയാണ്. അതിനാലാണ് ഞാന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നത്.'' അവര്‍ വ്യക്തമാക്കി. ദീന്‍ദയാല്‍ ഉപാധ്യായയുടേയും ശ്യാമപ്രസാദ് മുഖര്‍ജിയുടെയും പ്രത്യയശാസ്ത്രങ്ങള്‍ ബിജെപി കൈവെടിഞ്ഞിരിക്കുകയാണെന്നും സമീക്ഷ കുറ്റപ്പെടുത്തി. 

നവംബര്‍ 28നാണ് മധ്യപ്രദേശില്‍ തിഞ്ഞെടുപ്പ് നടക്കുന്നത്.

 

Trending News