ക്രിസ്തുമതം പ്രചരിപ്പിക്കുന്നു; ട്രോളുകള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി അമൃത ഫഡ്നവിസ്

മുംബൈയില്‍ ക്രിസ്മസിനോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയുടെ മാരകമായ ട്രോളുകള്‍ ഏറ്റു വാങ്ങുകയാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്‍റെ ഭാര്യയായ അമൃത ഫഡ്നവിസ്. ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ് അമൃത എന്നതാണ് പ്രധാന ആരോപണം. 

Last Updated : Dec 13, 2017, 02:44 PM IST
ക്രിസ്തുമതം പ്രചരിപ്പിക്കുന്നു; ട്രോളുകള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി അമൃത ഫഡ്നവിസ്

മഹാരാഷ്ട്ര: മുംബൈയില്‍ ക്രിസ്മസിനോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയുടെ മാരകമായ ട്രോളുകള്‍ ഏറ്റു വാങ്ങുകയാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്‍റെ ഭാര്യയായ അമൃത ഫഡ്നവിസ്. ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ് അമൃത എന്നതാണ് പ്രധാന ആരോപണം. 

മുംബൈയിലെ 92.7 ബിഗ്‌ എഫ് എം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അമൃത പങ്കെടുത്തത്. 'സാന്ത ക്യാമ്പയിന്‍' എന്ന് പേരുള്ള ഈ പരിപാടിയില്‍ ആളുകളുടെ അടുത്തു നിന്നും സമ്മാനങ്ങള്‍ വാങ്ങി പാവപ്പെട്ട കുട്ടികള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു അമൃത. പങ്കു വയ്ക്കുന്നതിലൂടെ സന്തോഷം പകരുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു അമൃത. പരിപാടിയുടെ ചിത്രങ്ങള്‍ ഇവര്‍ ട്വിറ്ററിലൂടെ പങ്കു വച്ചിരുന്നു. 

ഓണ്‍ലൈനില്‍ ഈ ചിത്രങ്ങള്‍ വന്നതോടെ പല ഭാഗത്ത്‌ നിന്നും ആരോപണമുയര്‍ന്നു. ദീപാവലിക്കും ഗണേഷ് പൂജയ്ക്കും നിങ്ങള്‍ എവിടെയായിരുന്നു? മുംബൈയും ചെന്നൈയും വെള്ളപ്പൊക്കത്തില്‍ മുങ്ങിയപ്പോള്‍ സാന്തയ്ക്ക് സങ്കടം വന്നില്ലേ എന്നൊക്കെ ആളുകള്‍ ചോദിച്ചു തുടങ്ങി. 

ട്രോള്‍ അതിരു വിടുന്നു എന്ന് തോന്നിയപ്പോള്‍ തന്‍റെ പ്രവൃത്തിയ്ക്ക് വിശദീകരണവുമായി അമൃത തന്നെ എത്തി. സ്നേഹത്തിനും പങ്കു വയ്ക്കലിനും സഹാനുഭൂതിയ്ക്കും മതമില്ല. ചുറ്റുമുള്ള പോസിറ്റീവായ കാര്യങ്ങളെ നമുക്ക് ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാം. നെഗറ്റീവായ കാര്യങ്ങളെ ഒഴിവാക്കാം.

ഹിന്ദു ആണ് എന്നതില്‍ നിങ്ങളെപ്പോലെ തന്നെ എനിക്ക് അഭിമാനമുണ്ട്. രാജ്യത്തെ എല്ലാ ആഘോഷങ്ങളിലും ഞാനും പങ്കാളിയാവാറുണ്ട്. അതെന്‍റെ വ്യക്തിപരമായ കാര്യമാണ്. രാജ്യത്തിന്‍റെ യഥാര്‍ത്ഥ ആത്മാവിനെയാണ് നമ്മള്‍ പ്രതിനിധീകരിക്കേണ്ടത്. മനുഷ്യത്വത്തെയോ രാജ്യത്തോടുള്ള സ്നേഹത്തെയോ കുറയ്ക്കുകയല്ല വേണ്ടത്.

അമൃത തന്‍റെ ട്വിറ്ററില്‍ കുറിച്ചു

Trending News