പ​രീ​ക്ക​ര്‍ ഗോ​വ മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രും; മ​ന്ത്രി​സ​ഭ അ​ഴി​ച്ചു​പ​ണി​ ഉടന്‍: അ​മി​ത് ഷാ

ഗോ​വ മു​ഖ്യ​മ​ന്ത്രി​യെചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. മ​നോ​ഹ​ര്‍ പ​രീ​ക്ക​ര്‍തന്നെ മുഖ്യമന്ത്രിയായി തു​ട​രു​മെ​ന്ന് അദ്ദേഹം ​ട്വി​റ്റ​റി​ലൂടെ അറിയിച്ചു.

Last Updated : Sep 23, 2018, 06:33 PM IST
പ​രീ​ക്ക​ര്‍ ഗോ​വ മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രും; മ​ന്ത്രി​സ​ഭ അ​ഴി​ച്ചു​പ​ണി​ ഉടന്‍: അ​മി​ത് ഷാ

പ​നാ​ജി: ഗോ​വ മു​ഖ്യ​മ​ന്ത്രി​യെചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. മ​നോ​ഹ​ര്‍ പ​രീ​ക്ക​ര്‍തന്നെ മുഖ്യമന്ത്രിയായി തു​ട​രു​മെ​ന്ന് അദ്ദേഹം ​ട്വി​റ്റ​റി​ലൂടെ അറിയിച്ചു.

എന്നാല്‍ മുഖ്യമന്ത്രിയായി പ​രീ​ക്ക​ര്‍ തു​ട​രു​മെ​ങ്കി​ലും മ​ന്ത്രി​സ​ഭയില്‍ അ​ഴി​ച്ചു​പ​ണി​യുണ്ടാവുമെ​ന്ന് അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി. ഗോ​വ​യി​ലെ ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷ​മാ​ണ് അ​മി​ത് ഷാ​ ഇപ്രകാരം അറിയിച്ചത്. 

ഗോവ രാഷ്ട്രീയത്തില്‍ സര്‍വ്വ സമ്മതനായ നേതാവാണ്‌ മനോഹര്‍ പരീക്കര്‍. ആരോഗ്യനില മോശമായി തുടരുന്ന മുഖ്യമന്ത്രി പരീക്കര്‍ ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ്. ഒപ്പം മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സഖ്യകക്ഷികള്‍ക്കും സമ്മതനായ മറ്റൊരു നേതാവിനെ കണ്ടെത്താന്‍ ബിജെപി പാടുപെടുകയാണ്. ഈ അവസര൦ മുതലാക്കിയാണ്  കോണ്‍ഗ്രസ്‌ നേതാക്കള്‍ ഗവര്‍ണറെ കണ്ട് പ്രത്യേക സഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടത്. കൂടതെ, ഗോവയിലെ ഭരണപ്രതിസന്ധിയും ഗവര്‍ണറെ ധരിപ്പിച്ചു. 

40 അംഗ ഗോവ നിയമസഭയില്‍ 16 അംഗങ്ങളുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ കക്ഷി. ബിജെപിക്ക് 14 അംഗങ്ങളാണുള്ളത്. മൂന്ന് വീതം അംഗങ്ങളുള്ള പ്രാദേശിക കക്ഷികളായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്‍തക് പാര്‍ട്ടി എന്നിവരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബിജെപി ഭരണം. എന്‍സിപിയുടെ ഒരംഗം കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നുണ്ട്. 

സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത് 21 അംഗങ്ങളുടെ പിന്തുണയാണ്. നിലവില്‍ ബിജെപിക്ക് 23 അംഗങ്ങളുടെ പിന്തുണയുണ്ട്. എന്നാല്‍ ഈ പിന്തുണയെല്ലാം ലഭിക്കുന്നത് മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയാണ് എന്ന കാരണത്താലാണ്. മറ്റാരെങ്കിലും മുഖ്യന്ത്രിയായാല്‍ തങ്ങള്‍ പിന്തുണയ്ക്കില്ലെന്നാണ് പ്രാദേശിക കക്ഷികളുടെയും സ്വതന്ത്രരുടെയും നിലപാട്. ഇതാണ് ഇപ്പോള്‍ ബിജെപി നേതൃത്വത്തെ വെട്ടിലാക്കുന്നത്.

 

 

Trending News