കാണാതായവര്‍ നിയമസഭയിലേക്ക്; കോണ്‍ഗ്രസ്-ജെഡിഎസിന് വോട്ട് ചെയ്യാന്‍ സാധ്യത

ഭൂരിപക്ഷം തെളിയിക്കാനുള്ള സാധ്യത മങ്ങിയ സാഹചര്യത്തില്‍ വിശ്വാസവോട്ടിന് നില്‍ക്കാതെ ബി.എസ് യെദ്യുരപ്പ രാജി വയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്

Last Updated : May 19, 2018, 02:52 PM IST
കാണാതായവര്‍ നിയമസഭയിലേക്ക്; കോണ്‍ഗ്രസ്-ജെഡിഎസിന് വോട്ട് ചെയ്യാന്‍ സാധ്യത

ബെംഗളൂരു: കാണാതായ കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിംഗും പ്രതാപ് ഗൗഡയും വിധാന്‍ സൗധയിലെത്തി. ഇവര്‍ രണ്ടു പേരും യെദ്യുരപ്പയ്ക്ക് എതിരായി വോട്ട് ചെയ്യുമെന്നാണ് സൂചന. 

തുടക്കം മുതല്‍ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ ഏകോപനത്തിന് ചുക്കാന്‍ പിടിച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി.​കെ.​ശി​വ​കു​മാറാണ് ഇക്കാര്യം അറിയിച്ചത്. 

കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രാ​യ ആ​ന​ന്ദ് സിം​ഗും പ്ര​താ​പ​ഗൗ​ഡ പാ​ട്ടീ​ലും വി​ശ്വാ​സ​വോ​ട്ടി​നാ​യി സ​ഭ​യി​ൽ എ​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും എ​ത്തി​യാ​ൽ അ​വ​ർ കോ​ണ്‍​ഗ്ര​സി​നു വോ​ട്ടു ചെ​യ്യു​മെ​ന്ന് ഉ​റ​പ്പാ​ണെ​ന്നും ശി​വ​കു​മാ​ർ പറഞ്ഞു. 

അതിനിടെ, ഭൂരിപക്ഷം തെളിയിക്കാനുള്ള സാധ്യത മങ്ങിയ സാഹചര്യത്തില്‍ വിശ്വാസവോട്ടിന് നില്‍ക്കാതെ ബി.എസ് യെദ്യുരപ്പ രാജി വയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. പതിമൂന്ന് പേജുള്ള വികാരഭരിതമായ രാജി പ്രസംഗം തയ്യാറാക്കിയതാണ് സൂചന. 

Trending News