മദ്ധ്യപ്രദേശില്‍ സ്കൂള്‍ പരീക്ഷയ്ക്കിടെ എംഎല്‍എയുടെ ഡാന്‍സ്

മദ്ധ്യപ്രദേശിലെ തിക്കമാര്‍ഗ് സ്കൂളില്‍ പരീക്ഷയ്ക്കിടെ സ്ഥലം എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കലാകായിക പരിപാടിയില്‍ ബിജെപി എംഎല്‍എ വക ഡാന്‍സ്. കുട്ടികള്‍ തറയിലിരുന്ന് പരീക്ഷ എഴുതുമ്പോഴാണ് ബിജെപി എംഎല്‍എ വിശിഷ്ടാതിഥികള്‍ക്കൊപ്പം ഡാന്‍സ് ചെയ്തത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദവുമായി.

Updated: Feb 9, 2018, 06:18 PM IST
മദ്ധ്യപ്രദേശില്‍ സ്കൂള്‍ പരീക്ഷയ്ക്കിടെ എംഎല്‍എയുടെ ഡാന്‍സ്

ഭോപാല്‍: മദ്ധ്യപ്രദേശിലെ തിക്കമാര്‍ഗ് സ്കൂളില്‍ പരീക്ഷയ്ക്കിടെ സ്ഥലം എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കലാകായിക പരിപാടിയില്‍ ബിജെപി എംഎല്‍എ വക ഡാന്‍സ്. കുട്ടികള്‍ തറയിലിരുന്ന് പരീക്ഷ എഴുതുമ്പോഴാണ് ബിജെപി എംഎല്‍എ വിശിഷ്ടാതിഥികള്‍ക്കൊപ്പം ഡാന്‍സ് ചെയ്തത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദവുമായി.

അതേസമയം ഇക്കാര്യത്തെക്കുറിച്ച്‌ തനിക്ക് അറിയില്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മദ്ധ്യപ്രദേശിലെ മുതിര്‍ന്ന ബിജെപി മന്ത്രി ഹിതേഷ് ബാജ്പേയ് ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു. ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നടപടിയെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. സംഭവത്തില്‍ മദ്ധ്യപ്രദേശ് സര്‍ക്കാരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.