'വിക്കറ്റ് കീപ്പറെ നോക്കി ബാറ്റുചെയ്യുന്ന താരമാണ് മോദി'; വീണ്ടും ട്രോളുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പരിഹസിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'പന്ത് എവിടെ നിന്നാണ് വരുന്നതെന്ന് അറിയാതെ വിക്കറ്റ് കീപ്പറെ നോക്കി ബാറ്റുചെയ്യുന്ന ക്രിക്കറ്റ് താരമാണ് മോദി' എന്നാണ് നരേന്ദ്ര മോദിയെ രാഹുല്‍ പരിഹസിക്കുന്നത്.

Last Updated : Feb 12, 2018, 09:23 PM IST
'വിക്കറ്റ് കീപ്പറെ നോക്കി ബാറ്റുചെയ്യുന്ന താരമാണ് മോദി'; വീണ്ടും ട്രോളുമായി രാഹുല്‍ ഗാന്ധി

സിന്ധനൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പരിഹസിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'പന്ത് എവിടെ നിന്നാണ് വരുന്നതെന്ന് അറിയാതെ വിക്കറ്റ് കീപ്പറെ നോക്കി ബാറ്റുചെയ്യുന്ന ക്രിക്കറ്റ് താരമാണ് മോദി' എന്നാണ് നരേന്ദ്ര മോദിയെ രാഹുല്‍ പരിഹസിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നടത്തുന്ന പര്യടനത്തിനിടയിലാണ് രാഹുല്‍ ഗാന്ധി മോദിയെ രൂക്ഷ പരിഹാസത്തിന് വിധേയമാക്കിയത്.

ക്രിക്കറ്റില്‍ ടെണ്ടുല്‍ക്കര്‍ ബാറ്റ് ചെയ്യുമ്പോള്‍ വിക്കറ്റ് കീപ്പറെ നോക്കുന്നത് സിംഗിള്‍ റണ്‍ കിട്ടുമോ എന്നറിയാനാണ്. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി വിക്കറ്റ് കീപ്പറെ നോക്കുന്നത് പന്ത് എവിടെ നിന്നാണ് വരുന്നതെന്ന് അറിയാതെയാണെന്നാണ് പരിഹസിച്ചത്.

ജിഎസ്ടിയും നോട്ട് നിരോധനവും മോദി പിന്നോട്ട് നോക്കി നടത്തിയ നടപടികളാണെന്ന് നേരത്തെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. മോദിയുടെ പലസ്തീന്‍ സന്ദര്‍ശന വേളയിലും സമാനമായ വിമര്‍ശനങ്ങള്‍ നടത്തിയ രാഹുല്‍ ഗാന്ധിയുടെ മോദി പരിഹാസങ്ങള്‍ സാമൂഹിക മാധ്യമങ്ങളും ചര്‍ച്ചയാക്കുന്നുണ്ട്.

Trending News