ഫ്യൂഡല്‍ കോണ്‍ഗ്രസ്സിന് മറുപടി നല്‍കുന്നത് വോട്ടു കൊണ്ടു മാത്രം: മോദി

കോണ്‍ഗ്രസിന്റെ ഫ്യൂഡല്‍ ചിന്താഗതിക്ക് ഗുജറാത്തിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സൂററ്റില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

Updated: Dec 7, 2017, 05:52 PM IST
ഫ്യൂഡല്‍ കോണ്‍ഗ്രസ്സിന് മറുപടി നല്‍കുന്നത് വോട്ടു കൊണ്ടു മാത്രം: മോദി

സൂറത്ത്: കോണ്‍ഗ്രസിന്റെ ഫ്യൂഡല്‍ ചിന്താഗതിക്ക് ഗുജറാത്തിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സൂററ്റില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

കോണ്‍ഗ്രസിന് മുഗളന്മാരുടെ ചിന്താഗതിയാണെന്നും ജനാധിപത്യത്തിന് യോജിച്ച രീതിയിലല്ല കോണ്‍ഗ്രസുകാര്‍ സംസാരിക്കുന്നതെന്നും മോദി പറഞ്ഞു. 

കോണ്‍ഗ്രസുകാര്‍ തന്നെ തരംതാഴ്ന്നവനെന്ന് വിളിക്കുന്നു. എന്നാല്‍ നമ്മള്‍ പ്രതികരിക്കേണ്ടതില്ല. അത്തരമൊരു മന:സ്ഥിതി ബി.ജെ.പിക്കാര്‍ക്കില്ല. തരംതാഴ്ന്നവനും സംസ്കാരമില്ലാത്തവനുമാണ് മോദിയെന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയ്ക്കു മറുപടിയായി മോദി പറഞ്ഞു.

തരംതാഴ്ന്നവനെന്ന് അവഹേളിക്കാനുള്ള കോണ്‍ഗ്രസിന്റെ മന:സ്ഥിതിയെ അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു. നിങ്ങള്‍ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും എന്നെ കണ്ടിട്ടുണ്ട്. ഞാന്‍ എന്തെങ്കിലും നാണം കെട്ട കാര്യങ്ങള്‍ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കില്‍ അവര്‍ എന്തിനാണ് എന്നെ തരംതാഴ്ന്നവനെന്ന് വിളിക്കുന്നത് - മോദി ചോദിച്ചു.