മുംബൈയിലെ സബര്‍ബന്‍ ഖാട്‌കോപറില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണ് ഏഴുപേര്‍ മരിച്ചു

മുംബൈയിലെ സബര്‍ബന്‍ ഖാട്‌കോപറില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണ് ഏഴുപേര്‍ മരിച്ചു. മുപ്പതോളം പേര്‍ കെട്ടിടത്തില്‍ കുടുങ്ങിയതായാണ് സംശയിക്കുന്നു. 

Last Updated : Jul 25, 2017, 06:21 PM IST
മുംബൈയിലെ സബര്‍ബന്‍ ഖാട്‌കോപറില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണ് ഏഴുപേര്‍ മരിച്ചു

മുംബൈ: മുംബൈയിലെ സബര്‍ബന്‍ ഖാട്‌കോപറില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണ് ഏഴുപേര്‍ മരിച്ചു. മുപ്പതോളം പേര്‍ കെട്ടിടത്തില്‍ കുടുങ്ങിയതായാണ് സംശയിക്കുന്നു. പതിനൊന്നു പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ 14 വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.

രാവിലെ 10.40 ഓടെയാണ് അപകടമുണ്ടായത്. നാ​ല്പ​തി​ല​ധി​കം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​മാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ച്ചി​രു​ന്നു. കാ​ല​പ​ഴ​ക്കത്തിൽ ബലക്ഷയം സംഭവിച്ചതാണ് കെ​ട്ടി​ടം ത​ക​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.  

Trending News