മുംബൈയിൽ കനത്ത മഴ: ജാഗ്രതാ നിർദേശവുമായി അധികൃതര്‍

മുംബൈ നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ. 40 മുതല്‍ 130 മില്ലിമീറ്റര്‍ വരെ രേഖപ്പെടുത്തിയ മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ടിലായിട്ടുണ്ട്. മഴയെ തുടര്‍ന്ന് മുംബൈ നഗര പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

Last Updated : Sep 20, 2017, 10:29 AM IST
മുംബൈയിൽ കനത്ത മഴ: ജാഗ്രതാ നിർദേശവുമായി അധികൃതര്‍

മുംബൈ: മുംബൈ നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ. 40 മുതല്‍ 130 മില്ലിമീറ്റര്‍ വരെ രേഖപ്പെടുത്തിയ മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ടിലായിട്ടുണ്ട്. മഴയെ തുടര്‍ന്ന് മുംബൈ നഗര പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ചര്‍ച്ച്‌ഗേറ്റ്, ബാന്ദ്ര, അന്ധേരി, സിഎസ്ടി, ദാദര്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെല്ലാം ചൊവ്വാഴ്ച്ച ഉച്ചമുതല്‍ കനത്ത മഴ രേഖപ്പെടുത്തി.

ട്രെയിൻ ഗതാഗതം വൈകുകയാണ്. പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു. ബുധനാഴ്ച്ച പുലര്‍ച്ചെ 5 മണി വരെയാണ് വിമാന സര്‍വ്വീസുകള്‍ താത്ക്കാലികമായി റദ്ദാക്കിയത്. ഇന്നലെ രാത്രി 7 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. 

ചൊവ്വാഴ്ച വൈകിട്ട് കനത്ത മഴയിൽ കുതിർന്ന റണ്‍വേയിൽ 183 യാത്രക്കാരുമായി വന്നിറങ്ങിയ സ്പൈസ് ജെറ്റ് വിമാനം തെന്നിമാറി പുറത്തുള്ള ചെളിയിൽ കുടുങ്ങിയത് ആശങ്കയ്ക്കിടയാക്കി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ പിന്നീട് അറിയിച്ചു. വിമാനം പിന്നീട് സുരക്ഷിതമായി മാറ്റി. 

കനത്ത മഴ കാരണം മുംബൈയിലെ ദബ്ബാ വിതരണക്കാര്‍ ഇന്ന് ജോലി ചെയ്യില്ല. 

Trending News