നേവിയുടെ മിഗ് വിമാനം ഗോവയില്‍ തകര്‍ന്നു വീണു; പൈലറ്റ് സുരക്ഷിതന്‍

നേവിയുടെ യുദ്ധവിമാനമായ മിഗ് 29 ഗോവ വിമാനത്താവളത്തില്‍ തകര്‍ന്നു വീണു. ജെറ്റ് വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റ് സാഹകസികമായി രക്ഷപ്പെട്ടു. വിമാനത്തിന് തീ പിടിച്ച ഉടനെ പൈലറ്റ് പുറത്തേക്ക് ചാടുകയായിരുന്നു. 

Last Updated : Jan 3, 2018, 02:52 PM IST
നേവിയുടെ മിഗ് വിമാനം ഗോവയില്‍ തകര്‍ന്നു വീണു; പൈലറ്റ് സുരക്ഷിതന്‍

പനാജി: നേവിയുടെ യുദ്ധവിമാനമായ മിഗ് 29 ഗോവ വിമാനത്താവളത്തില്‍ തകര്‍ന്നു വീണു. ജെറ്റ് വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റ് സാഹകസികമായി രക്ഷപ്പെട്ടു. വിമാനത്തിന് തീ പിടിച്ച ഉടനെ പൈലറ്റ് പുറത്തേക്ക് ചാടുകയായിരുന്നു. 

അപകടത്തെ തുടര്‍ന്ന് ഗോവ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. ഇതു മൂലം ആറ് വിമാനങ്ങള്‍ വൈകുകയും രണ്ട് വിമാനങ്ങളെ വഴി തിരിച്ച് വിടുകയും ചെയ്തു. 

 

 

റണ്‍വേയില്‍ നിന്ന് പറന്നുയരുന്നതിനിടയിലാണ് അപകടം നടന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ ജെറ്റ് വിമാനത്തിന് തീ പിടിക്കുകയായിരുന്നു. അപകടം നേവി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 

 

 

Trending News