നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥികളുടെ അടിവസ്ത്രം ഊരി പരിശോധിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സി.ബി.എസ്.ഇ

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ച നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് സി.ബി.എസ്.ഇ. വിദ്യാര്‍ഥിനികളെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍ കണ്ണൂര്‍ സ്കൂളിലെ പ്രിന്‍സിപ്പല്‍ മാപ്പ്പറയണമെന്നും സി.ബി.എസ്.ഇ നിർദേശിച്ചു. കകണ്ണൂരില്‍ ഉണ്ടായ സംഭവം തികച്ചും നിര്‍ഭാഗ്യകരമാണ്. ചില അധ്യാപകരുടെ അമിതാവേശമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സിബിഎസ്ഇ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

Updated: May 9, 2017, 04:59 PM IST
നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥികളുടെ അടിവസ്ത്രം ഊരി പരിശോധിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ച നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് സി.ബി.എസ്.ഇ. വിദ്യാര്‍ഥിനികളെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍ കണ്ണൂര്‍ സ്കൂളിലെ പ്രിന്‍സിപ്പല്‍ മാപ്പ്പറയണമെന്നും സി.ബി.എസ്.ഇ നിർദേശിച്ചു. കകണ്ണൂരില്‍ ഉണ്ടായ സംഭവം തികച്ചും നിര്‍ഭാഗ്യകരമാണ്. ചില അധ്യാപകരുടെ അമിതാവേശമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സിബിഎസ്ഇ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ഭാവിയില്‍ ഇത്തരം നിരുത്തരവാദിത്തപരമായ സമീപനം ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി. അതേസമയം, രാജ്യത്തൊട്ടാകെ 6.42 ലക്ഷം വിദ്യാർഥിനികൾ നീറ്റ് പ്രവേശന പരീക്ഷയ്ക്കു ഹാജരായെന്നും, എല്ലാവരുടെയും സഹകരണത്താൽ കൂടുതൽ പ്രശ്നങ്ങൾ കൂടാതെ പരീക്ഷ നടത്താൻ സാധിച്ചത് അഭിനന്ദനാർഹമാണെന്നും സിബിഎസ്ഇ ചൂണ്ടിക്കാട്ടി.

നേരത്തെ, വിദ്യാർഥിനികളെ അടിവസ്ത്രം ഉൾപ്പെടെ അഴിച്ചു പരിശോധിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് നാല് അധ്യാപികമാരെ സസ്പെൻഡ് ചെയ്തിരുന്നു. ദേഹപരിശോധനയ്ക്കു നേതൃത്വം നൽകിയ നാല് അധ്യാപികമാരെയും അന്വേഷണ വിധേയമായി ഒരുമാസത്തേക്കു സസ്പെൻഡ് ചെയ്തതായി മാനേജ്മെന്റ് അറിയിക്കുകയായിരുന്നു.

ഡ്രസ് കോഡ് അടക്കമുള്ള മാനദണ്ഡങ്ങള്‍ ബുള്ളറ്റിനിലും, വെബ്‌സൈറ്റിലും, അഡ്മിറ്റ് കാര്‍ഡിലും, ഇമെയിലിലും എസ്എംഎസ് മുഖേനയും വിദ്യാര്‍ഥികളെ അറിയിച്ചിരുന്നുവെന്നും സിബിഎസ്ഇ പറഞ്ഞു.