പുതിയ അന്‍പതു രൂപ നോട്ടുകള്‍ പ്രഖ്യാപിച്ച് ആര്‍ബിഐ‍; അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന കാര്യങ്ങള്‍

Last Updated : Aug 19, 2017, 01:43 PM IST
പുതിയ അന്‍പതു രൂപ നോട്ടുകള്‍ പ്രഖ്യാപിച്ച് ആര്‍ബിഐ‍; അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന കാര്യങ്ങള്‍

മഹാത്മാഗാന്ധി സീരീസിലെ പുതിയ ഇരുപതു രൂപ നോട്ടുകള്‍ പ്രഖ്യാപിച്ച് ഒരാഴ്ച കഴിയും മുന്‍പേ പുതിയ അന്‍പതു രൂപ നോട്ടുകളും ആര്‍ബിഐ പ്രഖ്യാപിച്ചു. ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടു കൂടി ആയിരിക്കും ഇത് എത്തുകയെന്ന് ഇവര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.'ഫ്ലൂറസെന്റ്‌ ബ്ലൂ' ആയിരിക്കും ഇതിന്റെ നിറം

ഈ നോട്ടിന്‍റെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചു ഫീച്ചറുകള്‍ ഇതാ

1. വലുപ്പം-ഈ പുതിയ അന്‍പതു രൂപയുടെ വലിപ്പം 66 mm x 135 mm ആണ്.

2.മുന്നില്‍ ഇതിന്‍റെ മധ്യഭാഗത്തായി ഗാന്ധിജിയുടെ ചിത്രം കാണാം. വലത് വശത്ത് അശോകസ്തംഭത്തിന്‍റെ ചിത്രമുണ്ട്.

3.'ഭാരത്‌', 'ആര്‍ബിഐ' എന്നിങ്ങനെ ആലേഖനം ചെയ്ത ഡീമെറ്റലൈസ്ഡ് സെക്യൂരിറ്റി ത്രെഡ്

4. പിന്‍വശത്ത് സ്ലോഗനോട്‌ കൂടിയ 'സ്വച്ച് ഭാരത്‌' ലോഗോ. ഹംപി ചരിത്ര സ്മാരകത്തിന്‍റെ ചിത്രം. ദേവനാഗരി ലിപിയില്‍ '५०' എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

5.മുകള്‍ ഭാഗത്ത് ഇടതുവശത്തും താഴ്ഭാഗത്ത് വലതു വശത്തുമായിരിക്കും നോട്ടിന്റെ നമ്പറുകള്‍ കാണുക

Trending News