സണ്ണി ലിയോണിനൊപ്പം നവവത്സരാഘോഷം കര്‍ണ്ണാടകയില്‍; സമ്മതിക്കില്ലെന്ന് രക്ഷണ വേദിക യുവസേന

പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സണ്ണി ലിയോണിന്റെ കര്‍ണ്ണാടക സന്ദര്‍ശനത്തിനെതിരെ പ്രതിഷേധവുമായി രക്ഷണ വേദിക യുവസേന രംഗത്ത്. 

Last Updated : Dec 9, 2017, 04:48 PM IST
സണ്ണി ലിയോണിനൊപ്പം നവവത്സരാഘോഷം കര്‍ണ്ണാടകയില്‍; സമ്മതിക്കില്ലെന്ന് രക്ഷണ വേദിക യുവസേന

ബംഗലൂരു: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സണ്ണി ലിയോണിന്റെ കര്‍ണ്ണാടക സന്ദര്‍ശനത്തിനെതിരെ പ്രതിഷേധവുമായി രക്ഷണ വേദിക യുവസേന രംഗത്ത്. ഒരു സ്വകാര്യ കമ്പനി സംഘടിപ്പിക്കുന്ന പുതുവര്‍ഷാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി നിശ്ചയിച്ചിരിക്കുന്നത് സണ്ണി ലിയോണിനെയാണ്.

സണ്ണി ലിയോണിനെപ്പോലുള്ള പോണ്‍ താരത്തെ വരവേറ്റ് പുതുവര്‍ഷം ആഘോഷിക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് രക്ഷണ വേദിക യുവസേന സംസ്ഥാന പ്രസിഡന്റ് ആര്‍ ഹരീഷ് പറഞ്ഞു. 

കര്‍ണ്ണാടകയുടെ സംസ്കാരത്തെക്കുറിച്ച്‌ യാതൊരു അറിവുമില്ലാത്ത നടിയെ സംസ്ഥാനത്ത് നടക്കുന്ന പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. സ്വകാര്യ കമ്പനിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

കര്‍ണാടകയിലെ ചില ഇന്‍ഫോടെക്ക് ബയോടെക്ക് സ്ഥാപനങ്ങളില്‍ നിന്നാണ് ടിക്കറ്റ് നല്‍കുന്നത്. വലിയ വിലയാണ് ടിക്കറ്റിനു ഈടാക്കുന്നത് .

Trending News