ഓഹരി സൂചികയ്ക്ക് ചരിത്രനേട്ടം; ആദ്യമായി നിഫ്റ്റി 10,000 കടന്നു

ഓഹരി സൂചികയുടെ ചരിത്രത്തില്‍ ആദ്യമായി പതിനായിരം കടന്ന് നിഫ്റ്റി. പ്രീ ഓപണിങ് സെഷനിലാണ് നിഫ്റ്റി ചരിത്രനേട്ടം കൈവരിച്ചത്.

Last Updated : Jul 25, 2017, 02:52 PM IST
ഓഹരി സൂചികയ്ക്ക് ചരിത്രനേട്ടം; ആദ്യമായി നിഫ്റ്റി 10,000 കടന്നു

മുംബൈ: ഓഹരി സൂചികയുടെ ചരിത്രത്തില്‍ ആദ്യമായി പതിനായിരം കടന്ന് നിഫ്റ്റി. പ്രീ ഓപണിങ് സെഷനിലാണ് നിഫ്റ്റി ചരിത്രനേട്ടം കൈവരിച്ചത്.

വ്യാപാരം ആരംഭിച്ച് ആദ്യമിനിട്ടുകള്‍ക്കുള്ളില്‍ തന്നെ സെന്‍സെക്‌സ് അഞ്ച് പോയന്റ് ഉയര്‍ന്ന് 32,253 പോയന്റില്‍ എത്തി. നിഫ്റ്റി 31 പോയന്റ് ഉയര്‍ന്ന് 10,000ത്തിലുമാണ് വ്യാപാരം നടന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ ഒാഹരികളാണു വിപണിക്കു ശക്തി പകർന്നത്. ഹീറോ മോട്ടോകോർപ്, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ എന്നിവ നേട്ടം കൊയ്തപ്പോൾ, ലുപിൻ, സിപ്‌ല, ഒഎൻജിസി, വിപ്റോ, എച്ച്സിഎൽ ടെക് എന്നിവ നഷ്ടത്തിലായി.

Trending News