എന്‍.ആര്‍.ഐ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് നിര്‍ദേശം

എന്‍.ആര്‍.ഐ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് യുനീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. എന്‍.ആര്‍.ഐ പൗരന്‍മാര്‍ക്കും ഓവര്‍സീസ് പൗരന്‍മാര്‍ക്കും ആധാര്‍ എടുക്കാന്‍ യോഗ്യതയില്ലാത്തതിനാലാണ് ഈ നിര്‍ദേശം. 

Updated: Jan 3, 2018, 01:29 PM IST
എന്‍.ആര്‍.ഐ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് നിര്‍ദേശം

ന്യൂഡല്‍ഹി: എന്‍.ആര്‍.ഐ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് യുനീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. എന്‍.ആര്‍.ഐ പൗരന്‍മാര്‍ക്കും ഓവര്‍സീസ് പൗരന്‍മാര്‍ക്കും ആധാര്‍ എടുക്കാന്‍ യോഗ്യതയില്ലാത്തതിനാലാണ് ഈ നിര്‍ദേശം. 

ആധാര്‍ ആക്ടിന്‍റെ 3.1 വകുപ്പ് പ്രകാരം എന്‍.ആര്‍.ഐ പൗരന്‍മാര്‍ക്കും ഓവര്‍സീസ് പൗരന്‍മാര്‍ക്കും ആധാര്‍ കാര്‍ഡിനായി അപേക്ഷ സമര്‍പ്പിക്കാന്‍ യോഗ്യതയില്ല. അതിനാല്‍ ഇവരുടെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് യു.ഐ.ഡി.എ.ഐ വ്യക്തമാക്കി. 

ഇത്തരം വ്യക്തികളുടെ മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ ആധാറുമായി ബന്ധപ്പെട്ട് തെറ്റായ സത്യവാങ്മൂലം നല്‍കരുതെന്നും എന്‍.ആര്‍.ഐ, ഓവര്‍സീസ് പൗരന്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.