പിഡിപിയുമായുള്ള സഖ്യ൦ ഒരിക്കലുമില്ല: ഗുലാം നബി ആസാദ്

കശ്മീരില്‍ സംഭവിച്ചത് തികച്ചും ശരിതന്നെയെന്ന് കോണ്‍ഗ്രസ്‌ നേതാവ് ഗുലാം നബി ആസാദ്‌. 

Last Updated : Jun 19, 2018, 04:34 PM IST
പിഡിപിയുമായുള്ള സഖ്യ൦ ഒരിക്കലുമില്ല: ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: കശ്മീരില്‍ സംഭവിച്ചത് തികച്ചും ശരിതന്നെയെന്ന് കോണ്‍ഗ്രസ്‌ നേതാവ് ഗുലാം നബി ആസാദ്‌. 

ബിജെപി പിഡിപിയ്ക്ക് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇനിയെങ്കിലും ജമ്മു & കശ്മീരിലെ ആളുകൾക്ക് കുറച്ച് ആശ്വാസം ലഭിക്കുമെന്ന് അദേഹം പറഞ്ഞു. 3 വര്‍ഷം കൊണ്ട് അവര്‍ കശ്മീരിനെ നശിപ്പിച്ചതായി അഭിപ്രായപ്പെട്ട അദ്ദേഹം, ഏറ്റവും കൂടുതല്‍ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടത് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ആയിരുന്നു എന്നും കൂട്ടിച്ചേര്‍ത്തു. 

അതേസമയം, പിഡിപി കോണ്‍ഗ്രസ്‌ സഖ്യത്തെപ്പറ്റി ചോദിച്ചപ്പോള്‍ ആ ചോദ്യം തികച്ചും പ്രസക്തമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. 

അതേസമയം, ജമ്മു-കശ്മീരില്‍ ബി.ജെ.പി-പി.ഡി.പി സഖ്യം അവസാനിച്ചതോടെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും മന്ത്രിമാരും ഗവര്‍ണര്‍ നരീന്ദര്‍ നാഥ് വൊഹ്റയ്ക്ക് മുന്‍പാകെ രാജിക്കത്ത് സമര്‍പ്പിച്ചു. പി.ഡി.പിക്കുള്ള പിന്തുണ പിന്‍വലിച്ചതായി ബി.ജെ.പി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നലെയാണ് മുഖ്യമന്ത്രി രാജി സമര്‍പ്പിച്ചത്. ബിജെപി പിന്തുണ പിന്‍വലിച്ചതോടെ മെഹ്ബൂബ മുഫ്തി സര്‍ക്കാറിന്‍റെ ഭൂരിപക്ഷം നഷ്ടപ്പെടുകയായിരുന്നു.

 

Trending News