നോട്ട് ക്ഷാമം രൂക്ഷം: രാജ്യത്തെമ്പാടും എടിഎമ്മുകള്‍ കാലി

രാജ്യത്തെ പല സംസ്ഥാനങ്ങളിലും നോട്ട് ക്ഷാമം രൂക്ഷമാകുന്നു. പലയിടങ്ങളിലും എടിഎമ്മുകള്‍ പണമില്ലാതെ അടഞ്ഞു കിടക്കുകയാണ്. എടിഎമ്മുകള്‍ കാലിയായതോടെ രാജ്യം കടുത്ത കറന്‍സി ക്ഷാമത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Updated: Apr 17, 2018, 12:30 PM IST
നോട്ട് ക്ഷാമം രൂക്ഷം: രാജ്യത്തെമ്പാടും എടിഎമ്മുകള്‍ കാലി

ന്യൂഡല്‍ഹി: രാജ്യത്തെ പല സംസ്ഥാനങ്ങളിലും നോട്ട് ക്ഷാമം രൂക്ഷമാകുന്നു. പലയിടങ്ങളിലും എടിഎമ്മുകള്‍ പണമില്ലാതെ അടഞ്ഞു കിടക്കുകയാണ്. എടിഎമ്മുകള്‍ കാലിയായതോടെ രാജ്യം കടുത്ത കറന്‍സി ക്ഷാമത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നോട്ടുക്ഷാമം രൂക്ഷമായത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും എടിഎമ്മുകള്‍ കാലിയാണ്.

 

 

ഹൈദരാബാദിലെ വിവിധയിടങ്ങളില്‍ എടിഎമ്മുകളിലെത്തിയ ജനത്തിന് പണമില്ലാത്തതിനെത്തുടര്‍ന്ന്‍ മടങ്ങേണ്ടി വന്നു. വാരണാസി, നോയിഡ, ബെംഗളൂരു എന്നിവിടങ്ങളിലും എടിഎമ്മുകള്‍ കാലിയാണ്. 

 

 

അതേസമയം രാജ്യം നേരിടുന്ന കറന്‍സി ക്ഷാമം പരിശോധിക്കുന്നതിന് കേന്ദ്ര ധനമന്ത്രാലയം റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. മൂന്ന്‍ ദിവസത്തിനകം ഇക്കാര്യം പരിഗണിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close